ad
Deshabhimani

തിരിച്ചു വരവിൽ ഗോളടിച്ച്‌ ഛേത്രി; മാലദ്വീപിനെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ വിജയം

india-vs-maldives-friendly-match

photo credit: X Indian Football Team

വെബ് ഡെസ്ക്

Published on Mar 19, 2025, 10:20 PM | 1 min read

ഷില്ലോങ്: രാജ്യാന്തര സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ മാലദ്വീപിനെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ വിജയം. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ്‌ ഇന്ത്യയുടെ വിജയം. മത്സരത്തിൽ 34–ാം മിനിറ്റിൽ രാഹുൽ ഭേക്കെയാണ്‌ ഇന്ത്യയ്‌ക്കായി ആദ്യ ഗോൾ നേടിയത്‌. ലിസ്റ്റൻ കൊളാസോയും സുനിൽ ഛേത്രിയും ഇന്ത്യയ്ക്കായി വലകുലുക്കി. മത്സരത്തിൽ സുനിൽ ഛേത്രി അത്ഭുതം കാട്ടുമെന്ന ഇന്ത്യയുടെ വിശ്വാസത്തിനെ കാത്ത്‌ കൊണ്ട്‌ 76ാം മിനിറ്റിലാണ്‌ ഛേത്രി ഇന്ത്യയ്‌ക്കായി വലകുലുക്കിയത്‌. ഇന്ത്യൻ ജഴ്സിയിൽ ഛേത്രിയുടെ 95–ാം ഗോളാണിത്. ലിസ്റ്റൻ കൊളാസോയുടെ അസിസ്റ്റിൽ പന്ത് ഹെഡ് ചെയ്യുകയായിരുന്നു ഛേത്രി.


34–ാം മിനിറ്റിൽ ബ്രാണ്ടൻ ഫെർണാണ്ടസ് എടുത്ത കോർണർ കിക്കിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ ഗോൾ. രാഹുൽ ഭേക്കെയാണ്‌ പന്തു വലയിലെത്തിച്ചത്. 66–ാം ലിസ്റ്റൻ കൊളാസോ ഹെഡ് ചെയ്ത് രണ്ടാമത്തെ ഗോൾ നേടി. മനോലോ മാര്‍കേസ് ഇന്ത്യന്‍ പരിശീലകനായ ശേഷം ഇന്ത്യയുടെ ആദ്യ വിജയമാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home