Deshabhimani

print edition അണ്ടർ 17 ഫുട്ബോൾ; ഇന്ത്യ ഏഷ്യൻ കപ്പിന്

asia cup indian football team u17
വെബ് ഡെസ്ക്

Published on Oct 12, 2026, 01:30 AM | 1 min read

സെലയാങ് (മലേഷ്യ): അണ്ടർ 17 പെൺകുട്ടികളുടെ ഇന്ത്യൻ ടീം ഏഷ്യൻ കപ്പ് ഫുട്ബോളിന് യോഗ്യത നേടി. തുടർച്ചയായ മൂന്ന് ജയത്തോടെയാണ് രണ്ടാം തവണയും നേട്ടം. അവസാന മത്സരത്തിൽ ആതിഥേയരായ മലേഷ്യയെ നാല് ഗോളിന് തോൽപ്പിച്ചു. ഇന്ത്യയുടെ ഒരു വനിതാ ടീം ഏഷ്യൻ കപ്പിന് തുടർച്ചയായി യോഗ്യത നേടുന്നത് ആദ്യമായാണ്. ആദ്യ കളിയിൽ ഇറാഖിനെ 14 ഗോളിന് തകർത്താണ് തുടക്കം. സിറിയയെ രണ്ട് ഗോളിന് കീഴടക്കി. മൂന്ന് കളിയിൽ 20 ഗോളടിച്ച ഇന്ത്യ ഒന്നും വഴങ്ങിയില്ല. എട്ട് ഗോൾ നേടിയ അനുഷ്‌ക കുമാരിയാണ് ടോപ് സ്കോറർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home