print edition അണ്ടർ 17 ഏഷ്യൻ കപ്പ്: ഇന്ത്യൻ ടീം ചൈനയിൽ

സുഷു (ചൈന): പെൺകുട്ടികളുടെ അണ്ടർ 17 ഏഷ്യൻ കപ്പ് ഫുട്‌ബോളിനായി ഇന്ത്യൻ ടീം ചൈനയിൽ. സുഷുവിൽ മെയ് ഒന്നുമുതലാണ് ചാമ്പ്യൻഷിപ്. 21 വർഷത്തിനുശേഷം യോഗ്യത നേടിയ ഇന്ത്യ ഗ്രൂപ്പ് ബിയിൽ രണ്ടിന് ഓസ്‌ട്രേലിയയെയും 5ന് ജപ്പാനെയും 8ന് ലെബനനെയും നേരിടും.
ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച രണ്ട് മൂന്നാംസ്ഥാനക്കാരും ക്വാർട്ടറിലെത്തും. സെമി ഫൈനലിസ്റ്റുകൾക്ക് മൊറോക്കോയിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാം. ഇറ്റലിക്കാരി പമേല കൊണ്ടിയാണ് ഇന്ത്യൻ കോച്ച്.










0 comments