ad
Deshabhimani

print edition ഫിഫ റാങ്കിങ്ങിൽ ഇന്ത്യ താഴോട്ട്‌

INDIAN FOOTBALL TEA
വെബ് ഡെസ്ക്

Published on Oct 18, 2025, 12:59 AM | 1 min read

സൂറിച്ച്‌: ഫിഫ ലോക റാങ്കിങ്ങിൽ ഇന്ത്യൻ ഫുട്‌ബോൾ ടീമിന്‌ നിരാശ. 134–ാം സ്ഥാനത്തുനിന്ന്‌ 136ലേക്ക്‌ വീണു. ഏഷ്യൻ കപ്പ്‌ യോഗ്യതാ റ‍ൗണ്ടിൽ സിംഗപ്പുരിനോട്‌ തോറ്റതാണ്‌ തിരിച്ചടിയായത്‌. ഒരു സമനിലയും വഴങ്ങി. സ്‌പെയ്‌നാണ്‌ പട്ടികയിൽ ഒന്നാമത്‌. ലോകചാമ്പ്യൻമാരായ അർജന്റീന ഒരുനില മെച്ചപ്പെടുത്തി രണ്ടാമതെത്തി. ഫ്രാൻസ്‌ മൂന്നാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. ഇംഗ്ലണ്ട്‌, പോർച്ചുഗൽ, നെതർലൻഡ്‌സ്‌, ബ്രസീൽ ടീമുകളാണ്‌ യഥാക്രമം നാല്‌ മുതൽ ഏഴുവരെയുള്ള സ്ഥാനത്ത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home