ad
Deshabhimani

ഹാട്രിക്ക് വിജയം; മുഹമ്മദൻസിനെയും വീഴ്ത്തി ബ്ലാസ്‌റ്റേഴ്സ്‌

blasters isl.jpg
വെബ് ഡെസ്ക്

Published on May 10, 2026, 07:45 PM | 1 min read

കൊച്ചി: ഐഎസ്‌എൽ ഫുട്‌ബോളിൽ ഹാട്രിക്‌ ജയവുമായി കുതിപ്പ് തുടർന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്‌. കൊച്ചിയിലെ സ്വന്തംതട്ടകത്തിൽ മുഹമ്മദൻസിനെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തകർത്തത്.


മത്സരത്തിൽ ആദ്യം ​ഗോൾ നേടി മുഹമ്മദൻസ് ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു. 42-ാം മിനിറ്റിൽ മഹിതോഷ് റോയ് തൊടുത്തുവിട്ട തകർപ്പൻ ലോംഗ് റേഞ്ച് ഗോളിലൂടെയാണ് മുഹമ്മദൻസ് ലീഡ് നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഫ്രാൻസിസ്‌കോ ഫ്യൂയ്‌ലാസിയർ സമനില ഗോൾ നേടി. 59-ാം മിനിറ്റിൽ വിക്ടർ ബെർതോമ്യുവിന്റെ ഹെഡ്ഡറിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. തുടർന്ന് 74-ാം മിനിറ്റിൽ ഫ്രാൻസിസ്‌കോയുടെ പാസിൽ നിന്ന് എം എസ് ശ്രീകുട്ടൻ ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ അമർജിത് സിംഗ് കിയാം ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മുഹമ്മദൻസിന്റെ തോൽവിയുടെ ആഘാതം വർധിപ്പിച്ചു.


പുതിയ പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിന്‌ കീഴിൽ തകർപ്പൻ കളിയാണ്‌ ബ്ലാസ്‌റ്റേഴ്‌ തുടർന്ന്ത്. ആറ് കളിയിൽ നാല് ജയവും ഓരോ സമനിലയും തോൽവിയുമാണ്‌ നേടിയത്. 12 കളിയിൽ 14 പോയിന്റുമായി എട്ടാംസ്ഥാനത്താണ്‌. മുഹമ്മദൻസിനാകട്ടെ ഒറ്റ ജയമില്ല. 11 മത്സരത്തിൽ മൂന്ന്‌ പോയിന്റുമായി അവസാന സ്ഥാനത്താണ്‌. തരംതാഴ്‌ത്തൽ ഭീഷണി അതിജീവിച്ച ബ്ലാസ്‌റ്റേഴ്‌സിന് 17ന്‌ എഫ്‌സി ഗോവയുമായാണ്‌ അവസാന മത്സരം. വിജയക്കുതിപ്പിന്റെ ആത്മവിശ്വാസത്തിൽ മികച്ച രീതിയിൽ സീസൺ അവസാനിപ്പിക്കാനാണ് ടീം ലക്ഷ്യമിടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home