ad
Deshabhimani

print edition ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഗോകുലത്തിന്‌ 
ഇന്ന്‌ നിർണായകം

Gokulam FC.jpg
വെബ് ഡെസ്ക്

Published on May 12, 2026, 01:28 AM | 1 min read

ഹൈദരാബാദ്‌: ഗോകുലം കേരള എഫ്‌സി അകത്തോ പുറത്തോയെന്ന്‌ ഇന്നറിയാം. ഇന്ത്യൻ ഫുട്‌ബോൾ ലീഗിൽ നാംധാരി എഫ്‌സിക്കെതിരെയാണ്‌ കളി. ഹൈദരാബാദ്‌ ഡെക്കാൺ അരീനയിൽ വൈകീട്ട്‌ 6.30നാണ്‌ മത്സരം. തോറ്റാൽ ഗോകുലം രണ്ടാം ഡിവിഷനിലേക്ക്‌ തരംതാഴ്‌ത്തപ്പെടും. ഐ ലീഗിൽ രണ്ടുവട്ടം ചാമ്പ്യൻമാരാണ്.


വനിതാ ലീഗിൽ ഗോകുലം ഇന്ന്‌ വൈകീട്ട്‌ നാലിന്‌ ശ്രീഭൂമി എഫ്‌സിയെ നേരിടും. നിലവിൽ 13 പോയിന്റുമായി അഞ്ചാമതാണ്‌. മൂന്ന്‌ കളിയാണ്‌ ബാക്കിയുള്ളത്‌. 30 പോയിന്റുമായി ഇ‍ൗസ്‌റ്റ്‌ബംഗാൾ ഒന്നാമതാണ്‌. അതിനാൽ സ്ഥാനം മെച്ചപ്പെടുത്താകാനാകും ശ്രമം. ഇന്ത്യൻ ഫുട്‌ബോൾ യുട്യൂബ്‌ ചാനലിൽ തത്സമയം കാണാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home