print edition ഗാബോൺ ടീമിനെ പിരിച്ചുവിട്ടു

പിയറി എമെറിക് ഒബമയെങ്ങ്
റബാത്ത്
ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‌ബോളിലെ മോശം പ്രകടനത്തിനുപിന്നാലെ ഗാബോൺ ടീമിനെതിരെ കടുത്ത നടപടിയുമായി ഗാബോൺ സർക്കാർ. അടുത്തൊരു അറിയിപ്പുണ്ടാകുന്നതുവരെ ദേശീയ ടീമിന്റെ എല്ലാ പ്രവർത്തനങ്ങളും റദ്ദാക്കി.
ഗോളടിക്കാരൻ പിയറി എമെറിക് ഒബമയെങ്ങിനെയും ക്യാപ്‌റ്റൻ ബ്രൂണോ എകുവെലെ മംഗയെയും വിലക്കി. പരിശീലക സംഘത്തെ പിരിച്ചുവിട്ടു. ഗാബോണിനായി ഏറ്റവും കൂടുതൽ മത്സരത്തിന് ഇറങ്ങിയ കളിക്കാരനാണ് മംഗ. ഒബമയെങ് ടീമിന്റെ മികച്ച ഗോളടിക്കാരനും. മൂന്ന് കളിയും തോറ്റ ഗാബോൺ ആദ്യ റൗണ്ടിൽതന്നെ പുറത്തായിരുന്നു.










0 comments