ad
Deshabhimani

print edition 2006ൽ ഫ്രാൻസ്‌

2006.jpg

2006 ലോകകപ്പ്‌ പ്രീ ക്വാർട്ടറിൽ സ്‌പെയ്‌നിനെതിരെ സിനദിൻ സിദാൻ ഫ്രാൻസിനായി ഗോൾ നേടുന്നു

വെബ് ഡെസ്ക്

Published on Jul 14, 2026, 12:54 AM | 1 min read

ന്യൂയോർക്ക്‌: ലോകകപ്പിൽ സ്‌പെയ്‌നും ഫ്രാൻസും മുഖാമുഖമെത്തുന്നത്‌ ഇത്‌ രണ്ടാം തവണ. 2006ലെ പ്രീ ക്വാർട്ടറിലാണ്‌ ആദ്യം ഏറ്റുമുട്ടിയത്‌. അന്ന്‌ ജയം ഫ്രഞ്ച്‌ പടയ്‌ക്കൊപ്പമായിരുന്നു. ഒരു ഗോളിന്‌ പിന്നിട്ട നിന്ന ശേഷം മൂന്ന്‌ ഗോൾ തിരിച്ചടിച്ചായിരുന്നു ജയം. 27–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ഡേവിഡ്‌ വിയ്യയാണ്‌ സ്‌പെയ്‌നിന്റെ ആദ്യഗോൾ നേടിയത്‌.


എന്നാൽ ആദ്യപകുതിയിൽ തന്നെ ഫ്രാൻസ്‌ ഒപ്പമെത്തി. 41–ാം മിനിറ്റിൽ ഫ്രാങ്ക്‌ റിബറിയാണ്‌ ഗോൾ കണ്ടെത്തിയത്‌. ലീഡ്‌ നേടാനുള്ള ഇരുടീമുകളുടെയും ശ്രമത്തിനിടെ 83–ാം മിനിറ്റിൽ പാട്രിക്‌ വിയേരയിലൂടെ ഫ്രാൻസിന്റെ രണ്ടാം ഗോൾ പിറന്നു.


അവസാന മിനിറ്റിൽ ക്യാപ്‌റ്റൻ സിനദിൻ സിദാൻ ഫ്രാൻസിന്റെ ലീഡ്‌ മൂന്നായി ഉയർത്തി. ഇതോടെ സ്‌പെയ്‌നിന്‌ മടക്ക ടിക്കറ്റായി. പ്രീ ക്വാർട്ടറിൽ സ്‌പെയ്‌നിനെ തോൽപ്പിച്ച് തുടങ്ങിയ ഫ്രാൻസിന്റെ യാത്ര ഫൈനലിലാണ്‌ അവസാനിച്ചത്‌. കലാശപ്പോരിൽ ഇറ്റലിയോടായിരുന്നു പരാജയം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home