print edition ഫോർലാൻ ഉറുഗ്വായ് കോച്ച്

മൊണ്ടെവിഡോ : ഉറുഗ്വായ് ഫുട്‌ബോൾ ടീമിന്റെ ഇടക്കാല പരിശീലകനായി മുൻ ക്യാപ്‌റ്റൻ ദ്യേഗോ ഫോർലാൻ ചുമതലയേറ്റു. അണ്ടർ 20 ടീമിന്റെ ചുമതല കൂടിയുണ്ട് നാൽപ്പത്തേഴുകാരന്. ലോകകപ്പിലെ മോശം പ്രകടനത്തിനുശേഷം അർജന്റീനക്കാരനായ മാഴ്‌സെലോ ബിയെൽസ ഉറുഗ്വായ് ടീമിന്റെ ചുമതലയൊഴിഞ്ഞിരുന്നു. തുടർന്നാണ് -ഫോർലാനെ താൽക്കാലികമായി നിയമിച്ചത്. കഴിഞ്ഞ ദിവസമാണ് ഒൗദ്യോഗികമായി ചുമതലയേറ്റത്.
ലൂയിസ് സുവാരസിനെ ടീമിലേക്ക് തിരികെ വിളിക്കുമെന്നായിരുന്നു ഫോർലാന്റെ ആദ്യ പ്രഖ്യാപനം. സുവാരസിനെ ബിയെൽസ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. 2024നുശേഷം മുപ്പത്തൊന്പതുകാരൻ ദേശീയ കുപ്പായത്തിൽ കളിച്ചിട്ടുമില്ല. ലയണൽ മെസിക്കൊപ്പം ഇന്റർ മയാമിയിലാണ് മുന്നേറ്റക്കാരൻ കളിക്കുന്നത്. സൗഹൃദ മത്സരങ്ങൾക്കുള്ള ഉറുഗ്വായ് ടീമിനെ ഉടൻ പ്രഖ്യാപിക്കും.









0 comments