print edition ‘പിള്ളേര് പൊളിക്കട്ടെ’ കേരള ടീമിന് ആശംസകളോടെ ഐ എം വിജയൻ

ദിബ്രുഗഢ്: സന്തോഷ് ട്രോഫി ഫുട്‌ബോൾ എട്ടാം കിരീടം തേടിയിറങ്ങുന്ന കേരള ടീമിന് വിജയാശംസയുമായി ഇതിഹാസതാരം ഐ എം വിജയൻ. ‘പിള്ളേര് പൊളിക്കട്ടെ. അവർ കപ്പും കൊണ്ട് വരുമെന്നാണ് പ്രതീക്ഷ. ക്വാർട്ടറിലും സെമിയിലുമെല്ലാം അസ്സൽ കളിയായിരുന്നു. പ്രത്യേകിച്ച് പഞ്ചാബിനെതിരെ’–വിജയൻ പറഞ്ഞു.
പതിവായി ഫൈനൽ കാണാൻ എത്തുന്നതാണ് ഇന്ത്യൻ മുൻ ക്യാപ്‌റ്റൻ. ഇത്തവണ മറ്റ് തിരക്കുകളുള്ളതിനാൽ സാധിച്ചില്ല. ‘കളി നേരിട്ട് കാണാൻ കഴിയാത്തതിൽ വിഷമമുണ്ട്. എന്നാൽ എല്ലാ മലയാളികളുടെയും പിന്തുണ അവർക്കുണ്ട്. വിജയിച്ച് വരുന്ന ടീമിനെ സ്വീകരിക്കാൻ ഞാൻ മുന്നിലുണ്ടാകും. കേരളത്തിന് പുറത്ത് പോയി സന്തോഷ് ട്രോഫി ഫൈനലിൽ എത്തുകയെന്നത് എളുപ്പമല്ല. ദക്ഷിണേന്ത്യക്ക് പുറത്ത് നമുക്ക് ശീലമുള്ള കാലാവസ്ഥയോ ഗ്രൗണ്ടോ ആകില്ല. അപ്പോൾ പൊരുതിക്കയറണം. എന്തായാലും നമ്മുടെ പരിശീലകരും പിള്ളേരും ഒരേ പൊളിയാണ്’–വിജയൻ പറഞ്ഞു.









0 comments