സൈക്കോ കോച്ചും വാറുണ്ണിയും

മിഥുൻ കൃഷ്‌ണ/ mog state
Published on Jul 03, 2026, 07:36 AM | 3 min read
ലാസ്റ്റ് മിനിറ്റ് വരെ ഹാർട്ട് ബീറ്റ് കൂട്ടി, ഇനി എന്ത് സംഭവിക്കും എന്ന് ശ്വാസമടക്കിപ്പിടിച്ചിരുന്ന മാച്ച്. പോർച്ചുഗലും ക്രൊയേഷ്യയും തമ്മിൽ മുട്ടിയപ്പോൾ വിചാരിക്കാത്ത ട്വിസ്റ്റും ടേണും. ഒടുക്കത്തെ അറ്റാക്കിങ്ങും പ്രവചിക്കാൻ പറ്റാത്ത കൗണ്ടറുകളുമായി A complete roller skate ride.
ഡിഫൻസ് തകർത്ത് ഗോൾ അടിക്കാൻ നോക്കുന്ന പോർച്ചുഗലും, കട്ടയ്ക്ക് ലോക്ക് ചെയ്ത് കൗണ്ടറടിക്കാൻ കാത്തിരിക്കുന്ന ക്രോയേഷ്യയും. തീർന്നു എന്ന് കരുതിയടത്തുനിന്നും തിരിച്ചടിച്ച് പോർച്ചുഗൽ നേരെ പ്രീ ക്വാർട്ടറിലേക്ക്. ഒടുക്കത്തെ സസ്പെൻസിലവസാനിച്ച ത്രില്ലർ മാച്ചിൽ ക്രൊയേഷ്യ പൊരുതി വീണു.
മൂന്നാം മിനിറ്റിൽ മോഡ്രിച്ചിന്റെ ഒരു മാരക ഗോൾഡ് ശ്രമം, പക്ഷെ പോർച്ചുഗൽ ഗോളി കോസ്റ്റ 'നോട്ട് ടുഡേ ബ്രോ' പറഞ്ഞ് ക്ലിയറാക്കി. തൊട്ടുപിന്നാലെ ക്രൊയേഷ്യൻ ബോക്‌സിൽ പോർച്ചുൽപ്പടയുടെ അറ്റാക്കിങ്. ഒൻപതാം മിനിറ്റിൽ നെറ്റോയുടെ അഡാർ ക്രോസ്സ്. ബട്ട് റൊണാൾഡോ ആ ഹെഡർ എയറിലാക്കി. 12-ാം മിനിറ്റിൽ കിട്ടിയ ഫ്രീകിക്കും വാളിൽ അടിച്ച് തുലച്ചു. 16-ാം മിനിറ്റിൽ കോർണർ കിക്ക് വീഗ ഹെഡ് ചെയ്ത് നേരെ ഗാലറിയിലേക്ക് വിട്ടു.
Meanwhile ക്രൊയേഷ്യക്കാരെ ചൊറിയാൻ പോയതിന് റൂബൻ ഡയസിന് കിട്ടി ഒരു യെല്ലോ കാർഡ് ഗിഫ്റ്റ്. 30 -ാം മിനിറ്റിൽ റൈറ്റ് വിങ്ങിലൂടെ നെറ്റോ കൊടുത്ത യമണ്ടൻ ക്രോസ്സ്, റൊണാൾഡോ വീണ്ടും മിസ്സാക്കി ബംപർ അടിച്ചു. 34 -ാം മിനിറ്റിൽ ബ്രൂണോയുടെ മാസ്സ് ഷോട്ടിന് മുന്നിൽ ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ച് ഗോഡ് മോഡ് ഓണാക്കി. തുല്യശക്തികളുടെ പോരാട്ടം എന്നൊക്കെ പറഞ്ഞ് വന്ന ഹൈപ്പ് ക്രൊയേഷ്യ ഹൈഡ്രേഷൻ ബ്രേക്ക് വരെ ഡൗണാക്കി. കളി മുഴുവൻ സ്വന്തം ബോക്സിൽ. വല്ലപ്പോഴും ഗ്യാപ്പിൽ മിന്നൽ വേഗത്തിൽ പോകുമെങ്കിലും ഷോട്ട് ഓൺ ടാർഗറ്റ് ഒന്നുമില്ല. വെറും പരക്കം പാച്ചിൽ മാത്രം. ഗോളി ലിവാകോവിച്ചിന് വമ്പൻ പണി തന്നെയായിരുന്നു.

മധ്യനിരയിൽ ലൂക്ക മൊത്തം കളി cook ചെയ്യാൻ നോക്കിയിട്ടും ഫോർവേഡ്സ് പ്രഷർ താങ്ങാനാവാതെ ഓട്ടത്തിലായി. ഹൈഡ്രേഷൻ ബ്രേക്കിൽ എന്തോ വായു ഗുളിക എങ്ങാനും ആണോ മോഡ്രിച്ചും ടീംസും കഴിച്ചേ? പിന്നെ അങ്ങോട്ട് പറക്കുകയായിരുന്നു ഗയ്സ്. സ്പീഡോമീറ്റർ അടിച്ചുപോകുന്ന ഓട്ടം. അബ്‌സല്യൂട്ട് Do or Die വൈബ്‌സ് ഒൺലി. സെക്കൻഡ് ഹാഫ് ഫയറായിരുന്നു. 48–ാം മിനിറ്റിൽ കൊസാവിച്ചിന് കിട്ടിയത് ഒടുക്കത്തെ ചാൻസ്. ഗോൾ അടിക്കാൻ പാകത്തിന് ബോക്സിൽ main character ആയി ക്ലോസ് റേഞ്ച് ഷോട്ട് പുറത്തേക്ക് അടിച്ചു.
52-ാം മിനിറ്റിൽ ക്രൊയേഷ്യ സീൻ മാറ്റി, pure hype. ജോസിപ്പ് സ്റ്റാനിസിക് കൊടുത്ത അത്യൂഗ്രൻ ക്രോസ് പെരിസിച്ച് ഫിനിഷ് ചെയ്തപ്പോൾ സ്റ്റേഡിയം മൊത്തം തകർന്നു. സ്‌കോർ 1–0. 56–ാം മിനിറ്റിൽ വീണ്ടും ക്രൊയേഷൻ സുനാമി. പോർച്ചുഗൽ ഡിഫൻസ് മൊത്തം cooked ആകേണ്ടതായിരുന്നു, ബട്ട് ലൈൻസ്‌മാൻ ഫ്ലാഗ് പൊക്കി വൈബ് കളഞ്ഞു. ഓഫ് സൈഡ്. 58-ാം മിനിറ്റിൽ പറങ്കികളുടെ വക ഒരു മാരക കൗണ്ടർ അറ്റാക്കിങ്. റാഫേൽ ലിയോ വക ഒന്നൊന്നര ബുള്ളറ്റ് ഷോട്ട്. പക്ഷെ അത് ബാറിലിടിച്ച് പുറത്തേക്ക് പോയി. 60-ാം മിനിറ്റിൽ CR7 കിടുക്കാച്ചി ഗോളടിച്ചു. infinite aura moment. പക്ഷെ അപ്പോഴേക്കും വാറുണ്ണി വക ഓഫ്‌സൈഡ്. 62– -ാം മിനിറ്റിൽ കോച്ച് മാർടിനസ് ബ്രുണോയെ തിരിച്ചുവിളിച്ചു. തൊട്ടുപിന്നാലെ കിട്ടിയ കോർണർ കിക്ക് പറങ്കികൾ തേപ്പ് ഫീലിലാക്കി. 68–ാം മിനിറ്റിൽ റൊണാൾഡോ വക തകർപ്പൻ പെനാൾട്ടി. സ്‌കോർ 1–1.

75-ാം മിനിറ്റിൽ ക്രൊയേഷ്യൻ പിള്ളേർ ശ്വാസം വിടാൻ പോലും സമ്മതിക്കാതെ അറ്റാക്കിങ് തന്നെ. പോർച്ചുഗൽ ഗോളി ഡിയോഗോ കോസ്റ്റയെ ശരിക്കും vibe check ചെയ്യുകയായിരുന്നു. നേരിട്ടും റീബൗണ്ടായും വന്ന മൂന്ന് മരണമാസ് ചാൻസുകളോട് കോസ്റ്റ വന്മതിലായി നിന്ന് ബൈബൈ പറഞ്ഞു. Absolute gigachad Goal keeping.
തൊട്ടുപിന്നാലെയാണ് കളിയിലെ ഏറ്റവും വലിയ ട്വിസ്റ്റ്. എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് റൊണാൾഡോയെ കയറ്റി. സ്റ്റേഡിയം മൊത്തം stuck ആയി. ഫാൻസൊക്കെ ഷോക്ക്ഡ്. കോച്ചിനെ കിട്ടിയ അപ്പോ വെടിവച്ചുകൊല്ലാൻ തോന്നുന്ന മൊമന്റ്. കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാണ്ടാക്കുന്ന ദാറ്റ് അവസ്ഥ.
88-ാം മിനിറ്റിൽ ക്രൊയേഷ്യക്ക് കിട്ടിയത് ഒന്നൊന്നര ഗോൾഡൻ ചാൻസ്. പക്ഷെ പസലിച്ച് അത് പുറത്തേക്ക് അടിച്ച് ഇഞ്ച്വറി ടൈമിലും പ്രഷറിലാക്കി. തൊട്ടുപിന്നാലെ ഇഞ്ച്വറി ടൈമിൽ (90+4) പോർച്ചുഗലിന്റെ വക അടുത്ത മാസ് സീൻ. ഗോൺസാലോ റാമോസയുടെ തകർപ്പൻ ഹെഡർ. Huge one, സ്കോർ 2–1. പക്ഷെ ട്വിസ്റ്റ് അവിടെയും തീർന്നില്ല. അടുത്ത സെക്കൻഡിൽ ക്രൊയേഷ്യ വീണ്ടും ഒരു ഗോൾ അടിച്ചു. സ്റ്റേഡിയം മൊത്തം ഭ്രാന്ത് പിടിച്ച പോലെ ആയെങ്കിലും, ദേ വരുന്നു വീണ്ടും വാറുണ്ണി. NO GOAL. ക്രൊയേഷ്യൻ ഫാൻസ് രഞ്ഞുപോയ ultimate cooked moment. ക്രൊയേഷ്യ പുറത്ത്. പ്രീ കോട്ടറിലേക്ക് പറങ്കികളുടെ മാസ് എൻട്രി. ഈ മാച്ച് ഒരു ഒന്നൊന്നര hype train ആയിരുന്നു. നെഞ്ചിടിപ്പിന്റെ ultimate roller coaster.











0 comments