ad
Deshabhimani

ഫ്രാൻസ്‌ ഒ‍ൗട്ട്‌ ഓഫ്‌ സെർവർ

Spain Team

Photo: The Hindu

avatar
മിഥുൻ കൃഷ്‌ണ/ mog state

Published on Jul 15, 2026, 06:22 AM | 3 min read

രാജൻമോനും ഗ്യാങ്ങും ഗ്ര‍ൗണ്ടിൽ പോരാടുകയായിരുന്നോ അതോ വിഐപി ടിക്കറ്റെടുത്ത്‌ കളികാണാനെത്തിയ വെറും കാണികളായിരുന്നോ എന്ന്‌ doubt അടിച്ചവരെ കുറ്റം പറയാൻ പറ്റില്ല. കംപ്ലീറ്റ്‌ ഡാർക്ക്‌ സീൻ എന്നൊക്കെ പറഞ്ഞാൽ അത്‌ ലൈറ്റായിപ്പോകും. വെറും ഡാർക്ക്‌ അല്ല അൾട്രാ പ്രോ മാക്‌സ്‌ അന്ധകാരം. സ്‌പാനിഷ്‌ പൂക്കികൾക്ക്‌ ഫൈനലിന്‌ മുൻപ്‌ വാംഅപ്പ്‌ ചെയ്യാൻ ഫ്രാൻസ്‌ ടീം കാണിച്ച വലിയ മനസ്‌ കാണാതെ പോകരുത്‌. വെറും എൻപിസി എന്നു പറഞ്ഞാൽ വെറും എൻപിസി. റീ ലോഡ്‌ ചെയ്യാൻ പോലും മറന്നുപോയ ലാഗിങ്‌ ക്യാരക്ടേഴ്‌സ്‌. ഗെയിമിന്റെ ബാക്ക്‌ ഗ്ര‍ൗണ്ട്‌ ഭംഗിയാക്കാൻ വെറുതെ ഡിസൈൻ ചെയ്‌തുവച്ച ഗ്രാഫിക്‌സ്‌ മാത്രമായിന്നു ഫ്രഞ്ച്‌ പട. അനങ്ങാൻപോലും വിട്ടില്ല. ലെസ്‌ ബ്ലൂസിന്റെ കിളിപറത്തി ലാ റോജ ഫൈനലിലേക്ക്‌. എതിരാളികൾ ആരായാലും ഇവർക്ക്‌ മുന്നിൽ പെട്ടുപോയാൽ തീർന്നു മക്കളെ. ഇപ്പോൾ തന്നെ കപ്പടിച്ച വൈബിലാണ്‌ പിള്ളേർ സെറ്റ്‌.


എംബാപ്പെ അടിച്ചതുമുഴുവൻ സ്‌പേസ്‌ റോക്കറ്റ്‌. ഡെംബെലെ ഗ്ര‍ൗണ്ടിൽ ഉണ്ടായിരുന്നോ അതോ ഗാലറിയിലിരുന്നത്‌ പോപ്‌കോൺ കഴിക്കുകയായിരുന്നോന്ന്‌ എന്നുചോദിച്ചാലും തെറ്റില്ല. എജ്ജാതി ദുരന്തം. തുടക്കംമുതൽ സ്‌പാനിഷ്‌ പൂക്കികൾ ഫുൾ ഓൺ ഫുൾ പവർ മോഡിലും. അവരുടെ ഗോളി ഉനായ്‌ സിമോൺ അൺറിയൽ ഗോഡ്‌ മോഡ്‌ വൈബിലും. യമാൽ അടിച്ച സ്‌പെയിനിന്റെ മൂന്നാമത്തെ യമണ്ടൻ ഗോൾ ഓഫ്‌സൈഡ്‌ ആയതുകൊണ്ടുമാത്രം ഫ്രാൻസിന്റെ മാനം ഇച്ചിരി കിട്ടീന്ന്‌ പറഞ്ഞാ മതിയല്ലോ. സ്‌പാനിഷ്‌ ഡിഫൻസ്‌ ആയിരുന്നു മെയിൻ ക്യാരക്ടർ എനർജി. എംബാപ്പയേയും പിള്ളേരേയും ടോട്ടലി ലോക്കാക്കി പോക്കറ്റിലിട്ടു.


ആദ്യ പെനാൾട്ടി വീണപ്പോൾതന്നെ ഫ്രാൻസ് ഗിവ്‌ അപ്പ്‌ ചെയ്‌ത മട്ടായിരുന്നു. സ്‌പെയിൻ ഇൻ ടോട്ടൽ ഡൊമിനൻസ്‌. ഫ്രസ്‌ട്രേറ്റഡ്‌ ആയ എംബാപ്പെ ഒടുവിൽ സ്‌പാനിഷ്‌ ഗോളിയെ ചൊറിയാൻ പോയി യെല്ലോ കാർഡും വാങ്ങി സീൻ കോൺട്രയാക്കി. കളംനിറഞ്ഞുകളിച്ച സ്‌പെയിനിന്റെ കുക്കുറുള്ളയ്‌ക്കും കിട്ടി മഞ്ഞ. ഒന്പതാം മിനിറ്റിൽതന്നെ ഫ്രാൻസിന്റെ റാബിയട്ടും യെല്ലോ വാങ്ങി സെറ്റായിരുന്നു.


MOG


തുടക്കം മുതൽ സ്‌പെയിനിന്റെ അഡാറ്‌ നീക്കമായിരുന്നു. ആറാം മിനിറ്റിൽ ഫ്രാൻസിന്റെ ബാർക്കോളയുടെ സോളോ റൺ സ്‌പാനിഷ്‌ ഡിഫൻസ്‌ ഇൻവിസിബിളാക്കി. ഒന്പതാംമിനിറ്റിൽ കിട്ടിയ ഫ്രീകിക്ക്‌ സ്‌പെയിൻ വേസ്‌റ്റാക്കി. 22 മിനിറ്റിൽ ഫ്രാൻസിന്റെ ലൂക്കാസ്‌ ഡിഗ്‌നെ ബോക്‌സിൽവച്ച്‌ യമാലിനെ ഫ‍ൗൾ ചെയ്‌തതിനാണ്‌ സ്‌പെയിനിന്‌ പെനാൾട്ടി കിട്ടിയത്‌. ഒയാർസബാൽ അടിച്ചത്‌ ഫ്രാൻസിന്റെ അണ്ണാക്കിൽക്കൊടുത്തു. സ്‌റ്റേഡിയം മൊത്തം റെഡ്‌ അലർട്ടിൽ. സ്‌കോർ 1–0. സബാലിന്റെ ടൂർണമെന്റിലെ അഞ്ചാമത്‌ ഗോളും.


തിരിച്ചടിക്കാൻ ഫ്രാൻസ്‌ നോക്കിയെങ്കിലും സ്‌പാനിഷ്‌ ബോക്‌സിൽ നോ എൻട്രി ബോർഡ്‌. 34 മിനിറ്റിൽ സ്‌പെയിനിന്റെ ഒൽമോ അടിച്ചുതുലച്ചു. 36 മിനിറ്റിൽ ഫ്രാൻസിന്റെ ബാർകോളയ്‌ക്ക്‌ കിട്ടിയ ഗോൾഡൻ ചാൻസ്‌ കോളമാക്കി. തൊട്ടടുത്ത സെക്കൻഡിൽ സ്‌പെയിനിന്റെ വണ്ടർകിഡ്‌ യമാലും ഒരു ഓപ്പൺ ചാൻസ്‌ മിസാക്കി. 44 മിനിറ്റിൽ എംബാപ്പയോട്‌ നോട്ട്‌ ടു ഡോ ബ്രോ മോഡിൽ സ്‌പാനിഷ്‌ ഗോളി സിമോൺ. ഇഞ്ച്വറി ടൈമിൽ ഡെംബെലയുടെ ഷോട്ടും എയറിലേക്ക്‌.


സെക്കൻഡ്‌ മിനിറ്റിൽ ഫ്രാൻസ്‌ കുറച്ചുകൂടി പാനിക്കായി. ഫ്രാൻസിന്‌ ബോൾ തൊടാൻപോലും പറ്റാത്ത അവസ്ഥ. സ്‌പാനിഷ്‌ പൂക്കികളാണെങ്കിൽ ഒടുക്കത്തെ പാസും മാസും. 50 മിനിറ്റിൽ സ്‌പെയിനിന്റെ യമാലും ഒയാർസബാലും ചാൻസുകൾ തോട്ടിലേക്ക്‌ അടിച്ചിട്ടു. 55 മിനിറ്റിൽ സിമോൺ മാസ്‌ ഐറ്റംതന്നെ പുറത്തെടുത്തു. 57 മിനിറ്റിൽ വെള്ളംകോരി മതിയാക്കിയ ബാർകോള ബെഞ്ചിലേക്ക്‌. തൊട്ടടുത്ത മിനിറ്റിൽ സ്‌പെയിനിന്റെ ഡാനി ഒൽമോയുടെ സിക്ക്‌ പാസിൽ പെഡ്രോ പോറോയുടെ തകർപ്പൻ ഗോൾ. സ്‌കോർ 2–0. ഫ്രാൻസ്‌ കട്ട ഡിപ്രഷനിലേക്ക്‌. കോച്ച്‌ ഇരിക്കപൊറുതിയില്ലാതെ ബെഞ്ചിലുള്ള സകലതിനെയും ഇറക്കിവിട്ടിട്ടും നോ ചേഞ്ച്‌, നോ ഗോൾ.


61 മിനിറ്റിൽ അതാവരുന്ന യമാലിന്റെ ഒരു മാജിക്‌ മുന്നേറ്റം. ഗോൾ..... ബട്ട്‌ റഫറി ഓഫ്‌സൈഡ്‌ വിളിച്ച്‌ സകല എനർജിയും കളഞ്ഞു. 64,76,80,83,86, മിനിറ്റുകളിൽ ഫ്രാൻസ്‌ നടത്തി്യ സകല അറ്റാക്കുകളും സ്‌പാനിഷ്‌ ഗോളി സിമോൺ ഒറ്റയ്‌ക്ക്‌ തവിടുപൊടിയാക്കി. ഒടുവിൽ കൺട്രോൾപോയ എംബാപ്പെ സിമോണിന്റെ നെഞ്ചേത്തേക്ക്‌. അങ്ങാടി തോറ്റതിന്‌.... എന്ന ചൊല്ലുണ്ടല്ലോ. അമ്മാതിരി സെറ്റപ്പ്‌. റഫറി അപ്പോതന്നെ യെല്ലോ കൊടുത്തുവിട്ടു.


ബിഗ്‌ബിയെ ഫ്രണ്ട്‌ സീറ്റിൽ കൊണ്ടിരുത്തി നേരെ വീട്ടിലേക്ക്‌ പാക്ക്‌ ചെയ്‌ത്‌ അയച്ചാണ്‌ സ്‌പാനിഷ്‌ പൂക്കികളുടെ ഫൈനലിലേക്കുള്ള മാസ്‌ എൻട്രി. വലിയ ഹൈപ്പും പേരുമൊക്കെ വച്ച്‌ സെമിവരെ വൺമാൻ ഷോ നടത്തിയ ഫ്രഞ്ച്‌പട തങ്ങളുടെ സകലപെടാപ്പാടുകളും സെമിയിൽ കൊണ്ട ഉടച്ച്‌ സീൻ കംപ്ലീറ്റ്‌ കോൺട്രയാക്കി. ഇഞ്ച്വറി ടൈമിൽ പോലും അവർക്ക്‌ ഒരു മിറാക്കിളും ക്രിയേറ്റ്‌ ചെയ്യാൻ പറ്റിയില്ല. France is in Spain, but the "S' is silent


ഫ്രാൻസിന്റെ കിളിപറത്തി സ്‌പെയിൻ തങ്ങളുടെ രണ്ടാമത്തെ ഫൈനലിലേക്ക്‌ ഫുൾ ഓൺ ഫുൾ പവറിൽ മുന്നോട്ട്‌. Spain was literally running the server on god mode, while France got absolutely yeeted in to orbit....



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home