മോർ മോർ മൊറോക്കോ...

മിഥുൻ കൃഷ്‌ണ/ mog state
Published on Jul 05, 2026, 01:24 AM | 2 min read
ആരെടാ എന്നു ചോദിച്ചിറങ്ങിയ കനേഡിയൻ ലൂൺസിൻ്റെ പപ്പും പൂടയും പറിച്ച് ബർബറി സിങ്കങ്ങൾ. Pure Dominance. പക്കാ മെയിൻ ക്യാരക്ടർ എനർജിയുമായി മൊറോക്കോ ക്വാർട്ടറിലേക്ക്.കാനഡയുടെ ബോക്‌സോഫീൽ അവരുണ്ടാക്കിയ ഹൈപ്പ് വേറെ ലെവൽ. ഹോസ്‌റ്റ് രാജ്യമെന്ന നിലയിൽ കാനഡ Understand the assigment എന്നു തോന്നിപ്പിച്ചെങ്കിലും മൊറോക്കോയുടെ വീറിന് മുന്നിൽ Ghost ആയി. മാക്‌സിമം നോക്കിയെങ്കിലും മൊറോക്കോയുടെ അണ്ടർ ദ ലൈം ലൈറ്റിൽ full Shadow.
at the first moments കളി മൊറോക്കോ പോസ്റ്റിൽ തന്നെ. കാനഡയുടെ മാസ് അറ്റാക്കിങ്. So മൊറോക്കോ സ്വന്തം പോസ്റ്റിൽ തന്നെ തട്ടുകട ഇടേണ്ടിവന്നു. ഗ്യാപിൽ ഹക്കിമിയും പിള്ളേരും കൗണ്ടർക്കുക്കിങ് നടത്തിയെങ്കിലും കാനഡ ബോക്സിൽ പോലും entry ഇല്ലാത്ത അവസ്ഥ. 12-ാം മിനിറ്റിൽ മൊറോക്കോ ഗോളി യാസിൻ ബോനോയുടെ യമണ്ടൻ സേവ്.
കാനഡ ഇടയ്ക്കിടെ toxic line. ഞങ്ങടെ മടയിൽ വന്നാണോടാ നിൻ്റെയൊക്കെ കുക്കിങ്ങ് എന്ന ചൊറിച്ചിലുമായി ഹൈലി കോൺഫിഡൻഷ്യൽ. ഹൈഡ്രേഷൻ ബ്രേക്ക് വരെ only canada show. ആരെടാ ചോദിച്ചാൽ ഞാനെടാ ലൈൻ. അറ്റാക്കിങ്, ഡിഫൻസ്, കുക്കിങ് കുക്കിങ്... മൊറോക്കോ Box officil Full bc. 
30 -ാം മിനിറ്റിൽ മൊറോക്കോയുടെ റഹീമി ഒപ്പിച്ച ചാൻസിന് മുന്നിൽ കാനഡ ഗോളി ഗോഡ് മോഡിൽ. അതും തുലച്ചു . അതിനിടയിൽ സൈബാരിക്ക് ഇഞ്ച്വറിയായി ബെഞ്ചും പിടിച്ചു. ഫസ്റ്റ്ഹാഫ് ശരിക്കും Yellow half ആയി. 5 പേർ Yellow അലർട്ടിൽ .
കാനഡ BreaCking New ground. ബ്രസീലിനെതിരെയും നെതർലൻഡിനെതിരെയും കണ്ട മൊറോക്കോയെ അല്ല. Complete ശോകം.
പക്ഷേ, സെക്കൻഡ് ഹാഫിൽ കണ്ടത് more more morocco.56-ാം മിനിറ്റിൽ ഒന്നാഹിയുടെ തകർപ്പൻ ഗോൾ. ഗ്യാലറിയിൽ റെഡ് സുനാമി. വണ്ടറടിച്ച കാനഡ കൗണ്ടർ കുക്കിങ് വേഗത്തിലാക്കിയെങ്കിലും ഡിഫൻസ് അടക്കം കരിഞ്ഞു. ഫസ്റ്റ് ഹാഫിലെ കൂലി റൊക്കം കൊടുത്ത് ഹൈപ്പ് പീക്കിലാക്കി മൊറോക്കോ. കാനഡ ലൂൺസിൻ്റെ കേജിലേക്ക് റോക്കറ്റായി. but no more goal.
ഹൈഡ്രേഷൻ ബ്രേക്ക് കഴിഞ്ഞ് മൊറോക്കോ box office എൻട്രൻസിൽ കിട്ടിയ അഡാർ ചാൻസ് കാനഡ not today മോഡിൽ കളഞ്ഞു.
82-ാം മിനിറ്റിൽ ഒന്നാഹിയുടെ അടുത്ത മരണമാസ് റേഞ്ചർ. ഇരട്ടഗോളർ. സ്‌കോർ 2- 0. അതോടെ ലയൺസ് ഫുൾ കോൺഫിഡൻസിൽ . എക്സ്ട്രാ ടൈമിൻ്റെ ലാസ്റ്റ് മൊമൻ്റിൽ അതുവരെ സ്പീഡോമീറ്ററായിരുന്ന റഹീമി വക ഒടുക്കത്തെ ആണിയും. സ്‌കോർ 3 -0. അതോടെ ആരെടാ എന്നു ചോദിച്ചിറങ്ങിയ കാനഡ തീർന്നെടാ.
ഗ്രൗണ്ടിൽ അറ്റ്‌ലസ് ലയൺസ് കാണിച്ച സ്‌കിൽസ് Out of the world ആയിരുന്നു. കാനഡയുടെ ഡിഫൻസിന്റെ ആത്മവിശ്വാസംമൊത്തം സെക്കൻഡ് ഹാഫിൽ മൊറോക്കൻ വിങ്ങർമാർ ഫിനിഷിങ്ങിലൂടെ തകർത്തുതരിപ്പണമാക്കി. കാനഡ എന്തുചെയ്യാൻ ഉദ്ദേശിച്ചോ അതെല്ലാം ബർബറി സിങ്കങ്ങൾ തുടക്കത്തിലെ പാക്ക് അപ്പാക്കി.
കാനഡ ഇൗ ടൂർണമെന്റിൽ ബെസ്‌റ്റ് റിസൾട്ട് ഉണ്ടാക്കി ഹിസ്‌റ്ററിയിൽ ചാം ആയെങ്കിലും Today മൊറോക്കോയുടെത് മാത്രമായിരുന്നു. ഇൗ ഫോമിൽ പോയാൽ ഫൈനൽ വരെ മൊറോക്കോയെ തടയാൻ ആർക്കും പറ്റില്ല. നോട്ട് ഇവൻ ദി ബിഗ് ഗയ്‌സ്. That's the tea! ഒന്നാഹി ഉന്നാലെ മുടിയും തമ്പി. This time for Africa...











0 comments