ad
Deshabhimani

print edition എഫ്‌എ കപ്പ്‌: 
ലീഡ്‌സ്‌ സെമിയിൽ

Leeds.jpg

ലീഡ്സ് താരങ്ങളുടെ വിജയാഘോഷം

വെബ് ഡെസ്ക്

Published on Apr 07, 2026, 02:44 AM | 1 min read

ലണ്ടൻ: മുപ്പത്തൊമ്പത്‌ വർഷത്തിനുശേഷം ലീഡ്‌സ്‌ യുണൈറ്റഡ്‌ എഫ്‌എ കപ്പ്‌ ഫുട്‌ബോൾ സെമിയിൽ. ആവേശകരമായ ക്വാർട്ടർ പോരിൽ വെസ്റ്റ്‌ഹാം യുണൈറ്റഡിനെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ചു. സെമിയിൽ ലീഡ്‌സ്‌ ചെൽസിയെയും മാഞ്ചസ്‌റ്റർ സിറ്റി സതാംപ്‌ടണണെയും നേരിടും. 25നാണ്‌ മത്സരങ്ങൾ.


സ്വന്തംതട്ടകത്തിൽ രണ്ട്‌ ഗോളിന്‌ പിന്നിട്ടുനിന്നശേഷം പരിക്കുസമയം രണ്ടെണ്ണമടിച്ച്‌ വെസ്റ്റ്‌ഹാം തിരിച്ചുവരികയായിരുന്നു. അവോ തനാകയും ഡൊമിനിക്‌ കാൽവർട്ട്‌ ലെവിനുമാണ്‌ ലീഡ്‌സിനായി ലക്ഷ്യം കണ്ടത്‌.


എന്നാൽ പരിക്കുസമയം മതേയൂസ്‌ ഫെർണാണ്ടസും അക്‌സെൽ ദിസായ്‌യും വെസ്റ്റ്‌ഹാമിനായി മറുപടി നൽകി. അധികസമയത്ത്‌ ഇരുടീമുകൾക്കും ലക്ഷ്യം കാണാനായില്ല. തുടർന്നായിരുന്നു ഷൂട്ട‍ൗട്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home