ad
Deshabhimani

print edition ഹെൻഡേഴ്‌സൺ ചെൽസിയിൽ; കരാർ രണ്ടുവർഷത്തേക്ക്

Jordan Henderson

ജോർദാൻ ഹെൻഡേഴ്‌സൺ

വെബ് ഡെസ്ക്

Published on Aug 05, 2026, 02:01 AM | 1 min read

ലണ്ടൻ: പരിചയസമ്പന്നനായ ഇംഗ്ലീഷ്‌ മധ്യനിരക്കാരൻ ജോർദാൻ ഹെൻഡേഴ്‌സൺ ചെൽസിയിൽ. ബ്രെന്റ്‌ഫോർഡിൽനിന്ന്‌ രണ്ടുവർഷത്തേക്കാണ്‌ മുപ്പത്താറുകാരനെ ഇംഗ്ലീഷ്‌ ഫുട്‌ബോൾ ക്ലബ്‌ സ്വന്തമാക്കിയത്‌. ലോകകപ്പിൽ ഇംഗ്ലണ്ട്‌ കുപ്പായമണിഞ്ഞിരുന്നു. പുതിയ സീസണിലേക്കായി ചെൽസി കരാറിലെത്തുന്ന ഏഴാമത്തെ താരമാണ്‌.


ഇതിനിടെ റയൽ മാഡ്രിഡ്‌ മുന്നേറ്റക്കാരൻ ഗൊൺസാലോ ഗാർഷ്യ ഫുൾഹാമിലെത്തി. ആറ്‌ വർഷത്തേക്കാണ്‌ കരാർ. ബാഴ്‌സലോണ ഗോൾകീപ്പർ മാർക്‌ ആന്ദ്രെ ടെർസ്‌റ്റെഗൻ ഡച്ച്‌ ക്ലബ്‌ അയാക്‌സിൽ വായ്‌പാടിസ്ഥാനത്തിൽ കളിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home