print edition സൂപ്പർ ലീഗിൽ ആവേശ സമനില

മലപ്പുറം എഫ്സിക്കെതിരെ കാലിക്കറ്റിനായി ഗോളടിച്ച കെ പ്രശാന്തിന്റെ ആഘോഷം
മഞ്ചേരി: മഴയിൽ കുതിർന്നിട്ടും കളത്തിൽ ആവേശം തണുത്തില്ല. സൂപ്പർ ലീഗ് കേരള ഫുട്‌ബോളിലെ ത്രസിപ്പിക്കുന്ന പോരിൽ മലപ്പുറം എഫ്‌സിയും കാലിക്കറ്റ് എഫ്‌സിയും 3–3ന് പിരിഞ്ഞു. കനത്ത മഴയിൽ ആവേശം ഒട്ടും കുറയാതെ ഇരുടീമുകളും കൊണ്ടും കൊടുത്തും പൊരുതി. അവസാന അഞ്ച് മിനിറ്റിൽ രണ്ട് ഗോളടിച്ചാണ് മലപ്പുറം സമനില പിടിച്ചത്. മലപ്പുറത്തിനായി എയ്‌തർ ആൽഡലിർ, നിധിൻ മധു, ജോൺ കെന്നഡി എന്നിർ ലക്ഷ്യം കണ്ടു. നിലവിലെ ചാമ്പ്യൻമാർക്കായി മലയാളി യുവതരാം മുഹമ്മദ് അജ്‌സൽ ഇരട്ടഗോൾ നേടി. മറ്റൊന്ന് ക്യാപ്‌റ്റൻ കെ പ്രശാന്തിന്റെ വകയായിരുന്നു. മൂന്ന് കളികളിൽ മലപ്പുറത്തിന് അഞ്ചും കാലിക്കറ്റിന് നാലും പോയന്റായി. 22956 പേരാണ് കളി കാണാനെത്തിയത്.










0 comments