ad
Deshabhimani

print edition ലോകകപ്പ് ഫുട്ബോൾ: ഇംഗ്ലണ്ട് ടീമായി; പാൽമെർ,
ഫോദെൻ പുറത്ത്‌

wordlcup foden
വെബ് ഡെസ്ക്

Published on May 23, 2026, 12:30 AM | 1 min read

ലണ്ടൻ: വമ്പൻ താരങ്ങളെ പുറത്തിരുത്തി ലോകകപ്പ്‌ ഫുട്‌ബോളിനുള്ള ഇംഗ്ലണ്ട്‌ ടീമിനെ പരിശീലകൻ തോമസ്‌ ടുഷെൽ പ്രഖ്യാപിച്ചു. 26 അംഗ ടീമിൽ യുവതാരങ്ങളായ ഫിൽ -ഫോദെനും കോൾ പാൽമെർക്കും ഇടമില്ല. ട്രെന്റ്‌ അലെക്‌സാണ്ടർ ആർണോൾഡ്‌, ഹാരി മഗ്വയർ, ലൂക്ക്‌ ഷാ, മോർഗൻ ഗിബ്‌സ്‌ വൈറ്റ്‌ എന്നിവരെയും ഒഴിവാക്കി.


ഇവാൻ ടോണിയാണ്‌ അപ്രതീക്ഷിതമായി ഇടംപിടിച്ചത്‌. മുപ്പത്താറുകാരനായ ജോർദാൻ ഹെൻഡേഴ്‌സണും പട്ടികയിലുണ്ട്‌. ജോൺ സ്‌റ്റോൺസും ഉൾപ്പെട്ടു. ബയേൺ മ്യൂണിക്കിനായി സീസണിൽ ഗോളടിച്ചുകൂട്ടിയ ഹാരി കെയ്‌ൻ ടീമിനെ നയിക്കും. ഒല്ലീ വാറ്റ്‌കിൻസ്‌ മുന്നേറ്റത്തിൽ കെയ്‌നിന്‌ പങ്കാളിയാകും. ഗ്രൂപ്പ്‌ ‘എല്ലി’ൽ ക്രൊയേഷ്യ, ഘാന, പാനമ ടീമുകൾക്കൊപ്പമാണ്‌ മുൻ ചാന്പ്യൻമാർ.

ഇംഗ്ലണ്ട്‌ ടീം

ഗോൾകീപ്പർമാർ: ജോർദാൻ പിക്‌ഫോർഡ്‌, ഡീൻ ഹെൻഡേഴ്‌സൺ‍, ജയിംസ്‌ ട്രഫോർഡ്‌.

പ്രതിരോധം: റീസെ ജയിംസ്‌, എസ്‌റി കൊൺസ, യാറെൽ ക്വാൻസാ, ജോൺ സ്‌റ്റോൺസ്‌, മാർക്‌ ഗുയേഹി, ഡാൻ ബേൺ, നിക്കോ ഒറെയ്‌ല്ലി, ദെയ്‌ദ്‌ സ്‌പെൻസി, ടിനോ ലിവറമെന്റോ.

മധ്യനിര: ഡെക്ലൻ റൈസ്‌, എല്ലിയറ്റ്‌ ആൻഡേഴ്‌സൺ, കോബി മൈനൂ, ജോർദാൻ ഹെൻഡേഴ്‌സൺ, മോർഗൻ റോജേഴ്‌സ്‌, ജൂഡ്‌ ബെല്ലിങ്‌ഹാം, എബെറെചി എസെ.

മുന്നേറ്റം: ഹാരി കെയ്‌ൻ, ഇവാൻ ടോണി, ഒല്ലീ വാറ്റ്‌കിൻസ്‌, ബുകായോ സാക്ക, മാർകസ്‌ റാഷ്‌ഫഡ്‌, ആന്തണി ഗോർഡൻ, നോനി മദുവെകെ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home