ഇംഗ്ലണ്ട് കുക്കി, കോംഗോ ചോക്കി

മിഥുൻ കൃഷ്‌ണ/ mog state
Published on Jul 02, 2026, 12:07 AM | 3 min read
ആനന്ദലബ്‌ധിക്ക് വേറെന്തുവേണം. ഗ്രൗണ്ടിൽ തീപാറുകയായിരുന്നു. It's coming home പാടി നടക്കുന്ന ഇംഗ്ലണ്ട്, മറുഭാഗത്ത് ഒട്ടും വിട്ടുകൊടുക്കാത്ത കോംഗോ. ജസ്‌റ്റ് 7 മിനിറ്റ്, കോംഗോ വിങ്ങർ സിപെങ്ങയുടെ ക്ലിനിക്കൽ ബാംഗർ. ഇംഗ്ലീഷ് ഗോളി പിക്ഫോർഡ് 4Kയിൽ സ്റ്റക്കായി. ചീറ്റപ്പുലികൾ മരണമാസ്സ് വൈബിൽ. ത്രീ ലയൺസ് ഡൗണായി സിറ്റുവേഷൻ വൻ സീനാക്കി. "ഗയ്‌സ്, നിങ്ങളൊക്കെ തീർന്നെടാ' ലെവൽ ക്രൗഡ് എനർജി.
തോമസ് ടുഹലിന്റെ ഇംഗ്ലണ്ടിനെതിരെ ഡിആർ കോംഗോ ഫസ്റ്റ് ഹാഫിൽ തന്നെ മാസ്സീവ് ഡിഫൻസും കൗണ്ടർ അറ്റാക്കുമായി വമ്പൻ ഹോൾഡിലായിരുന്നു. ഇംഗ്ലണ്ട് ശരിക്കും സ്ട്രഗിൾ ചെയ്‌തു. കോംഗോ പിള്ളേർ ഫുൾ ഓൺ ഫുൾ പവറിൽ. 75–ാം മിനിറ്റിൽ സൂപ്പർ സബ് ഗോർഡന്റെ ക്രോസിൽ ഹാരി കെയ്‌ൻ ദ പവർമാൻ എടുത്ത ഹെഡർ കോംഗോ വല കുലുക്കിയപ്പോഴാണ് സിപെങ്ങയുടെ ബാംഗറിൽ മച്ചിങ്ങയായ ഇംഗീഷ് സിങ്കങ്ങൾക്ക് ജീവൻ ജ്യോതി പോളിസിയായത്.

13–ാം മിനിറ്റിൽ റൈസിന്റെ ലോഡ് ഷോട്ട് ബിസാക്ക അസ്സലായിട്ട് ബ്ലോക്കാക്കി. തൊട്ടുപിന്നാലെ കിട്ടിയ കോർണറും ഇംഗ്ലണ്ട് പാഴാക്കി സെൽഫ് ട്രോളാക്കി 16– -ാം മിനിറ്റിലാണ് റിയൽ സീൻ. കോംഗോ ഗോളി ലയണൽ എംപാക്കി പേര് പോലെ Real Lion ആയി ഇംഗ്ലണ്ടിന്റെ ഒരു മാരക ഗോൾ ശ്രമം തടഞ്ഞു. ഫുൾ ഗോഡ് മോഡ് ബീസ്റ്റ് വൈബ്.
18–ാം മിനിറ്റിൽ ബെല്ലിങ്ഹാമിന് യെല്ലോ കാർഡ് കിട്ടിയതോടെ ഇംഗ്ലണ്ട് ക്യാമ്പ് ഫുൾ പാനിക് മോഡിലായി. പക്ഷേ കോംഗോയുടെ വിസ വേറെ ലെവൽ മെന്റാലിറ്റിയിലും. താഴെ വീണിട്ടും "ചത്താലും ഗോളടിക്കും' എന്ന മൈൻഡ്‌സെറ്റിൽ തല വെച്ച് ബോൾ പോസ്റ്റിലേക്ക് തള്ളാൻ നോക്കി. Absolute madlad energy. 27 മിനിറ്റിൽ വിങ്ങിലൂടെ കയറിവന്ന മദുകെയെ സാദിഖീ തട്ടിയിട്ടു, സീൻ കോൺട്രയായി. സാദിഖിക്കും കിട്ടി യെല്ലോ കാർഡ്. ആ വകയിൽ കിട്ടിയ ഫ്രീകിക്ക് ഇംഗ്ലണ്ട് കളഞ്ഞു കുളിച്ചു. ഫുൾ ശോകം വൈബ്. 30–-ാം മിനിറ്റിൽ ബെല്ലിങ്ഹാമിന്റെ മാരക ഹെഡ്ഡർ കോംഗോ കീപ്പർ സിങ്കം വീണ്ടും മാസ്സായിട്ട് കില്ല്‌ഡ്.
32–ാം മിനിറ്റിൽ കോംഗോയുടെ ഗോൾ ശ്രമം വേസ്‌റ്റായി. 35–ാം മിനിട്ടിൽ കോംഗോ ഡിഫൻസിന്റെ അത്യുഗ്രൻ സേവ്. ഹാരികെയ്‌നിന്റെ ഷോട്ട് റീബൗണ്ട് ചെയ്‌തുവന്നത് വീണ്ടും റാഷ്‌ഫോഡ് പോസ്‌റ്റിലേക്ക് അടിച്ചിടാൻ ശ്രമിച്ചപ്പോൾ ഗോളിയെ മറികടന്ന ബോൾ ഡിഫൻഡർ ബിസാക്ക നോട്ട് ടുഡേ മൂഡിൽ തടഞ്ഞു. 39–ാം മിനി്റ്റിൽ കിട്ടിയ ഫ്രീ കിക്ക് അവസരവും ഇംഗ്ലണ്ട് അലന്പാക്കി. 40–ാം മിനിറ്റിൽ കിട്ടിയ കോർണർ കിക്ക് കോംഗോയ്‌ക്കും വർക്കായില്ല. 43–ാം മിനിറ്റിൽ ബോളുമായി ബോക്‌സിൽ തനിച്ചു കയറിയ കെയ്‌ൻ "ആശാനെ അനുഗ്രഹിക്കണം' മട്ടിൽ ഗോളിക്ക് മുകളിലേക്ക് വീണു. വാറുണ്ണിയെ വിളിക്കാൻ ഇംഗ്ലീഷിൽ പറഞ്ഞിട്ടും റഫറി കേട്ടില്ല. നോ ഫൗൾ.
സെക്കൻഡ് ഹാഫിൽ 47–ാം മിനിറ്റിൽ കിട്ടിയ രണ്ട് കോർണർ കിക്കും 51–ാം മിനിറ്റിൽ ബെല്ലിങ്‌ഹാമിന് കിട്ടിയ ഓപൺ ചാൻസും ലയൺസ് കളഞ്ഞുകുളിച്ചു. ബെല്ലിങ് ഹാം പഠിച്ചപണി പതിനെട്ടുംനോക്കിയിട്ടും പറ്റുയില്ല. Not today mood തന്നെ.
60-ാം മിനിറ്റിൽ റാഷ്‌ഫോർഡിനെ മാറ്റി ഗോർഡൻ ഇറങ്ങി, ബ്രോ അപ്പോ തന്നെ കുക്കിങ് തുടങ്ങി. തൊട്ടടുത്ത മിനിറ്റിൽ കോംഗോയ്ക്ക് കോർണർ കിക്ക് വെടിയുണ്ടയാക്കി എംബെമോയുടെ ഒരൊന്നൊന്നര വെടിയുണ്ട. ഒരു നിമിഷം ഹാർട്ട് ബീറ്റ് നിലച്ചുപോയി. പന്ത് നേരെ സ്കൈയിലേക്ക്. സഡൻലി എംബെമോയെ മാറ്റി കോച്ച് ഡെസാബ്ര, എലിയയെ ഇറക്കി. Absolute madness.
75–ാം കെയ്‌നിന്റെ ഹെഡ് വെയ്‌റ്റിൽ സ്വിച്ച് ഓണായതുപോലെ ഇംഗ്ലീഷ് പടയോട്ടമായിരുന്നു. കോംഗോ മൊത്തം ഡിഫൻസ് മൂഡിലായി. വെടിമരുന്നുമായി ഇരച്ചെത്തിയ ഇംഗ്ലീഷ് ടാങ്കറുകളെ പഞ്ചറാക്കി വിട്ടു ലപേർഡ്‌സ്. കിട്ടിയ ഗ്യാപുകളിൽ ഇംഗ്ലീഷ് ഗോൾഫേസിലേക്ക് സയനൈഡുമായി കോംഗോപുലികൾ.
86-ാം മിനിറ്റിൽ റീബൗണ്ട് ബോളിൽ കെയിനിന്റെ വണ്ടർ ഫുൾ ഫിനിഷിങ്. ഒരൊന്നൊന്നര ഗോൾ. call him by fire. സ്‌കോർ 2–1. എന്നിട്ടും വിട്ടില്ല എംപാസിയും പിള്ളേരും. Underdog Energy എന്നുപറഞ്ഞാൽ ഇതാണ്. ഡൂഡ്‌സിന്റെ ഡിഫൻസ് ലോക്കും സ്പീഡും പവറും കണ്ട് ഇംഗ്ലീഷ് ഡിഫൻസ് എന്റെ കൺഫ്യൂഷൻ തീർക്കണേ മൈൻഡ് സെറ്റിലായി.
എക്‌സ്‌ട്രാ ടൈമിൽ വിസയുടെ ഫ്രീകിക്ക് ബാറിന് മുകളിലൂടെ നേരെ സ്കൈയിലേക്കായതോടെ കോംഗോ വീണ്ടും പ്രോപ്പറായിട്ട് എയറിലായി. ലയൺസ് ശ്വാസംവിട്ടു. പ്രീക്വാർട്ടറിൽ. കോംഗോ ചാപ്‌റ്റർ ക്ലോസ്‌ഡ്. ഗാലറിയിൽ മൊത്തം സിങ്കഗർജനം വൈബ്. ആരാധകരെ ശാന്തരാകുവിൻ, Lion is always Lion.... Absolute Cinema











0 comments