ഫിഫ ലോകകപ്പ്; മെക്സിക്കോയ്ക്കെതിരായ മത്സരത്തിന് മുൻപ് ഇംഗ്ലണ്ട് ടീമിന് 'വയഗ്ര' ഉപയോഗിക്കാൻ അനുമതി

Photo Credit:Social Media
മെക്സിക്കോ സിറ്റി: മെക്സിക്കോയ്‌ക്കെതിരായ ഫിഫ ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിന് തയ്യാറെടുക്കുന്ന ഇംഗ്ലണ്ട് ടീമിന് അസാധാരണമായ അനുമതി. മത്സരവേദിയായ എസ്റ്റാഡിയോ അസ്‌ടെക്കയുടെ ഉയരം മൂലമുണ്ടാകുന്ന ശാരീരിക തളർച്ച മറികടക്കാൻ താരങ്ങൾക്ക് 'വയഗ്ര' ഉപയോഗിക്കാൻ മാനേജ്‌മെന്റ് അനുവാദം നൽകി.
സമുദ്രനിരപ്പിൽ നിന്ന് 7,350 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയത്തിൽ കളിക്കുമ്പോൾ താരങ്ങളുടെ രക്തയോട്ടം മെച്ചപ്പെടുത്താനും ശാരീരികക്ഷമത നിലനിർത്താനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ലോക ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസിയുടെ (WADA) നിയമപ്രകാരം വയഗ്ര (സിൽഡനാഫിൽ) നിരോധിക്കപ്പെട്ട മരുന്നല്ല. സമുദ്രനിരപ്പിൽ പ്രകടനം മെച്ചപ്പെടുത്താൻ ഈ മരുന്ന് സഹായിക്കില്ലെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെങ്കിലും, ഉയർന്ന പ്രദേശങ്ങളിൽ താരങ്ങൾക്ക് വലിയ ആശ്വാസം നൽകാൻ ഇതിന് സാധിക്കും.
നിലവിൽ ലോകകപ്പിൽ കളിച്ച നാല് മത്സരങ്ങളും വിജയിച്ച് മികച്ച ഫോമിലുള്ള മെക്സിക്കോയെ അവരുടെ തട്ടകത്തിൽ നേരിടുമ്പോൾ, യാതൊരുവിധത്തിലുള്ള വീഴ്ചയും സംഭവിക്കാതിരിക്കാൻ തോമസ് ടൂഹലിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം പരമാവധി മുൻകരുതലുകളാണ് സ്വീകരിക്കുന്നത്.











0 comments