ഇംഗ്ലണ്ട് ഓൺ ഫയർ; നോർവേ ഓൺ എയർ

മിഥുൻ കൃഷ്‌ണ/ mog state
Published on Jul 12, 2026, 06:34 AM | 3 min read
ഇംഗ്ലണ്ടിന്റെ ഗെയിം പ്ലാൻ chef's kiss, absolute slaughter. നോർവേയുടെ കട്ട ഡ-ിഫൻസിനെ ബ്രേക്ക് ചെയ്‌ത് ഇംഗ്ലണ്ട് വല കുലുക്കിയപ്പോൾ സ്‌റ്റേഡിയം മൊത്തം shooked. നോർവേ വിയർത്തൊട്ടി. it's coming home പാടി ഇംഗ്ലണ്ട് ഇത്തവണ വന്നത് വെറുതയല്ലെന്ന് തോന്നിപ്പിക്കുന്ന ഫയർ. ഇനി സെമിയിൽ. ബെല്ലിങ്‌ഹാമിന്റെയും സാകയുടെയും പെർഫോമൻസ് കണ്ട് നോർവേ ഫാൻസ് ഇപ്പോൾ crying in the clubലാണ്. തുടക്കം മുതൽ നോർവേയുടെ ഗോൾ മെഷീൻ ഹാലണ്ടിനെ ഇംഗ്ലീഷ് ഡിഫൻസ് ലോക്കാക്കി. രണ്ടാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ മഡുകെയുടെ മുന്നേറ്റം ഫ്‌ളോപ്പായി. ഗോർഡന്റെ മൂവുകൾ നോർവേ ഡി---ഫൻസ് സിംപിളായി ബ്ലോക്കാക്കി. 20–ാം മിനിറ്റിൽ ഗോർഡൻ കൊടുത്ത ലോങ്-ക്രോസ് ബോക്‌സിന് അടുത്തുണ്ടായിട്ടും ബെല്ലിങ്‌ഹാമും മഡുകെയും മിസാക്കിയപ്പോൾ സീൻ കട്ട കോൺട്രയായി. 23 മിനിറ്റിൽ മഡുകെയുടെ ക്രോസ് നിക്കോ റേലി അടിച്ചുതുലച്ചു. ഫസ്‌റ്റ് ഹാഫ് ഹൈഡ്രേഷൻ ബ്രേക്ക്‌വരെ ഇംഗ്ലണ്ടിന് 76 ശതമാനം ബോൾ പൊസഷൻ ഉണ്ടായിട്ടും ഷോട്ട് ഓൺ ടാർഗറ്റ് ബിഗ് സീറോ. 27–ാംമിനിറ്റിൽ ബെല്ലിങ്‌ഹാമിനെ തോണ്ടിയതിന് കിട്ടിയ ഫ്രീകിക്ക് ഓപ്പൺചാൻസ് ഹാരി കെയ്‌ൻ അടിച്ച് എയറിലാക്കി. ആ ഗോൾഡൻ ചാൻസും മിസായതോടെ ഇംഗ്ലണ്ട് ഫാൻസ് കട്ട ഡാർക്ക് മോഡിലായി. Dipression vibes ഡിപ്രഷൻ വൈബ്. ബട്ട് സ്‌റ്റേഡിയത്തിൽ നോർവേ ഫാൻസ് ഫുൾ ഓൺ RO RO Viking RO മോഡിലും. 32–ാം മിനിറ്റിൽ കിട്ടിയ ചാൻസ് ഹാലണ്ടും മിസാക്കി സീനാക്കി. 35–ാം മിനിറ്റിൽ ഹാലണ്ടിന്റെ ഹെഡർ ഇംഗ്ലണ്ട് ഗോളി പിക്‌ഫോഡ് പിക്‌ചറാക്കിയെങ്കിലും തൊട്ടുപിന്നാലെ 36–ാം മിനിറ്റിൽ നോർവേയുടെ ആൻഡ്രിയാസ് ഷൽഡെറപ്പിന്റെ സൂപ്പർ ക്രോസ് ഷോട്ട്. പക്ക അൺറിയൽ ഗോൾ. സ്‌കോർ 1–0. ഗ്രൗണ്ട് ഫുൾ ഓൺ ഫയർ. ഗാലറിയിൽ വീണ്ടും റോ റോ വൈക്കിങ് റോ.
40–ാം മിനിറ്റിൽ ഇംഗ്ലണ്ട് ഗോളി പിക്‌ഫോഡിനെ ശ്വാസം വിടാൻ അനുവദിക്കാതെ നോർവേയുടെ സോർലോത്തിന്റെയും ഒഡേഗാർഡിന്റെയും മിന്നൽ ഷോട്ടുകൾ. ബട്ട് നോ ഗോൾ. മൊത്തം പൊക. ഫസ്‌റ്റ് ഹാഫിന്റെ അധിക സമയത്ത് ബെല്ലിങ് ഹാമിന്റെ തകർപ്പൻഗോൾ. സ്‌കോർ 1–1. ഫസ്‌റ്റ് ഹാഫ് ഇഞ്ച്വറി ടൈമിൽ കെയ്‌ൻ ഒരു ക്ലിനിക്കൽ ഷോട്ട് ഗോളാക്കിയെങ്കിലും വാറുണ്ണി ഓഫ്‌സൈഡ് വിധിച്ച് കാൻസലാക്കി. അങ്ങനെ അൾട്ടിമേറ്റ് സ്ലോട്ടറോടെ ഫസ്‌റ്റ് ഹാഫ് ശുഭം. സെക്കൻഡ് ഹാഫിൽ ഇംഗ്ലണ്ട് മഡുകെയേയും റൈസിനെയും മാറ്റി സാകയേയും എസെയേയും കളത്തിലിറക്കിയതോടെ സ്‌ക്രിപ്‌റ്റ് മാറി. കെയ്‌നിനെ തോണ്ടിയവകയിൽ കിട്ടിയ ഫ്രീകിക്ക് എസെ അടിച്ച് പുറത്തിട്ടു. നോർവേ കൗണ്ടർ കുക്കിങ്ങ് സ്‌പീഡാക്കി. 55–ാം മിനിറ്റിൽ ഹെഗം റീബൗണ്ടിലൂടെ ഗോളടിച്ചെങ്കിലും അതിനിടിയിൽ ഹാലണ്ട് ചൊറിഞ്ഞ വകയിൽ വാറുണ്ണി അത് നോ ഗോളാക്കി. ഇംഗ്ലണ്ട് ശ്വാസംവിട്ടുന്ന് പറഞ്ഞാ മതിയല്ലോ. 66 മിനിറ്റിൽ അപ്പുറവും ഇപ്പുറവും മാരക സബ്‌സ്റ്റിറ്റ്യൂഷൻ. നോർവേയുടെ നുസയും ബോബും ഗ്രൗണ്ടിൽ തീയിടാൻ തുടങ്ങി. 85 –ാം മിനിറ്റിൽ നുസയുടെ ക്ലിനിക്കൽ ഷോട്ട് ഇംഗ്ലണ്ട് ഗോളി സേവാക്കി. ഇഞ്ച്വറി ടൈമിലും നോ ഡിസിഷൻ. കളി എക്‌സ്‌ട്രാ ടൈമിലേക്ക്.

93 മിനിറ്റിൽ റോജേഴ്‌സിന്റെ ലോങ്‌റേഞ്ച് ഷോട്ട് റീബൗണ്ട് ആയപ്പോൾ ബെല്ലിങ്‌ഹാം മാസാക്കി. ഇരട്ട ഗോൾ. സ്‌കോർ 2–1. 99 മിനിറ്റിൽ എസെ വീണതിന് ഇംഗ്ലണ്ട് പെനാൾട്ടി മോഹിച്ചെങ്കിലും വാറുണ്ണി മൈൻഡ് ചെയ്‌തില്ല. 103 മിനിറ്റിൽ നുസയുടെ ഷോട്ട് ഇംഗ്ലണ്ട് ഡിഫൻസ് തടുത്തു. സാക ഇടക്കിടെ നോർവെ ഗോളി നെയ്‌ലൻഡിനെ വിറപ്പിച്ചു. ഗോൾ ഹണ്ട് മറന്ന ഹാലണ്ടിനെ എക്‌സ്‌ട്രാ ടൈമിന്റെ ഇഞ്ച്വറി ടൈമിൽ നോർവേ ബെഞ്ചിലേക്ക് മാറ്റി. 109 മിനിറ്റിൽ നോർവേയുടെ ബെർഗിന്റെ ഷോട്ട് സ്‌കൈലാർക്കിൽ. തുടർന്ന് മിന്നാലാക്രമണങ്ങളിൽ നോർവേ ഗോളി നെയ്‌ലൻഡ് ഗോഡ് മോഡ് ഓണാക്കി ഒറ്റനിൽപ്പായി. 113 മിനിറ്റിൽ നുസയുടെ ഷോട്ട് പുറത്തേക്ക്. 117 മിനിറ്റിൽ കിട്ടിയ ഫ്രീകിക്കും നോർവേയ്‌ക്ക് വർക്കായില്ല. റഫ-റിയോട് കയർത്തതിന് നോർവേയുടെ അജേറിന് യെല്ലോ. അറ്റ് ലാസ്‌റ്റ് നോർവേ കിച്ചണിൽ കേറി പ്രോപ്പർ കുക്കിങ്ങുമായി ഇംഗ്ലണ്ട് സെമിയിലേക്ക്. നോർവേ റോ റോ വെയ്‌ക്കിങ് റോ പാട്ടുംപാടി വീട്ടിലേക്കും. നോർവേ പാളിസായി ബ്രോ. പക്ഷേ ഒന്നന്നൊര വരവായിരുന്നു. സാക വന്നതോടെയാണ്‌ള ഇംഗ്ലണ്ടിന് energy കിട്ടിയത്. പിന്നെ ബെല്ലിങ്‌ഹാം ക്ലച്ച് ടൈമിൽ as usual ഗോഡ്‌മോഡ് ഓണാക്കി. അല്ലെങ്കിൽ ഇംഗ്ലണ്ട് RIP ആയേനേ. ഹാരി കെയ്‌ൻ ശരിക്കും കട്ടശോകമായിരുന്നു. കിട്ടിയ ചാൻസൊക്കെ അടിച്ച് എയറിലാക്കി ഫാൻസിനെ മൊത്തം ഡാർക്ക് മോഡാക്കി.
നോർവേയുടെ മെയിൻ ബോസ് ഹാലണ്ട് ടോട്ടലി പതറിപ്പോയി. ഗോളടിക്കാൻ മറന്ന ഹാലണ്ടിനെ ഇംഗ്ലണ്ട് ഡിഫൻസ് പൂട്ടിവച്ചതോടെ നോർവേയുടെ പ്ലാൻ മൊത്തം കൊളാപ്‌സായി. ഒന്നേ പറയാനുള്ളൂ. Norway had Haaland, but England had the whole script. W victory.










0 comments