ഇൗജിപ്‌ത് താരം മർമൂഷ് ടോട്ടനം ഹോട്ട്‌സ്‌പറിലേക്ക്

ലണ്ടൻ: ഇൗജിപ്‌ത് താരം ഒമർ മർമൂഷ് മാഞ്ചസ്‌റ്റർ സിറ്റിയിൽ നിന്ന് ടോട്ടനം ഹോട്ട്‌സ്‌പറിലേക്ക്. ഏകദേശം 668 കോടി രൂപയ്‌ക്ക് കൈമാറ്റത്തിന് ധാരണയായെന്നാണ് വിവരം. നാലു വർഷത്തേക്കാണ് കരാർ.
സിറ്റിയിൽ മോശം ഫോമിനെ തുടർന്ന് കൂടുതൽ കളികളിലും ബെഞ്ചിലായിരുന്നു താരം. ജർമ്മനിയിൽ ഫ്രാങ്ക്‌ഫർട്ടിനായി മിന്നും ഫോമിലായിരുന്ന മർമൂഷിനെ 835 കോടിയ്‌ക്കാണ് 2025 ജനുവരിയിൽ സിറ്റി സ്വന്തം നിരയിലെത്തിച്ചത്. എന്നാൽ, പ്രതീക്ഷിച്ച പ്രകടനം കാഴ്‌ചവെക്കാനായില്ല. കഴിഞ്ഞ ലോകകപ്പിലും മികവ് അകന്നുനിന്നു.
കഴിഞ്ഞ തവണ പ്രീമിയർ ലീഗിൽ മങ്ങിയ ടോട്ടനം ബ്രസീൽ താരം സാവിഞ്ഞോയെ കൊണ്ടുവന്നതിനുപിന്നാലെയാണ് മർമൂഷിനെയും ടീമിലെത്തിച്ചത്. തിരിച്ചുവരവിന്‌ശ്രമിക്കുന്ന ടോട്ടനം ഏഴോളം പുതിയ താരങ്ങളെയാണ് ടോട്ടനം പുതുതായി പരീക്ഷിക്കുന്നത്.










0 comments