ad
Deshabhimani

print edition ഡച്ചിനും സ്‌പെയ്‌നിനും ജയം; ഒലീസെ മാജിക്

Football

ലോകകപ്പ് സന്നാഹ മത്സരത്തിൽ വടക്കൻ അയർലൻഡിനെതിരെ ഫ്രാൻസിനായി ഹാട്രിക് നേടിയ മെെക്കേൽ ഒലീസെ

വെബ് ഡെസ്ക്

Published on Jun 10, 2026, 12:00 AM | 1 min read

ലില്ലെ: മൈക്കേൽ ഒലീസെയുടെ ഹാട്രിക്കിൽ വിജയവഴിയിൽ തിരിച്ചെത്തി ഫ്രാൻസ്‌. സന്നാഹ ഫുട്‌ബോളിൽ വടക്കൻ അയർലൻഡിനെ 3–1ന്‌ തകർത്തു. കഴിഞ്ഞ മത്സരത്തിൽ ഐവറികോസ്റ്റിനോട്‌ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയിരുന്നു മുൻ ലോക ചാമ്പ്യൻമാർ. ഇ‍ൗ ലോകകപ്പിൽ ഫ്രഞ്ച്‌ പടയുടെ തുരുപ്പുചീട്ടായ ഒലീസെ 43, 49, 75 മിനിറ്റുകളിലാണ്‌ നിറയൊഴിച്ചത്‌. പാട്രിക്‌ കെല്ലി അയർലൻഡുകാർക്കായി ഗോൾമടക്കി. ലോകകപ്പിൽ 16ന്‌ സെനെഗലുമായാണ്‌ ഫ്രാൻസിന്റെ ആദ്യ കളി.


മറ്റ്‌ മത്സരങ്ങളിൽ സ്‌പെയ്‌ൻ 3–1ന്‌ പെറുവിനെ വീഴ്‌ത്തി. മൈക്കേൽ ഒയർസബാൽ, പെഡ്രി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ മറ്റൊന്ന്‌ പെഡ്രോ ഗാലെസിന്റെ പിഴവിലൂടെയാണ്‌. അവസാന 30 മത്സരങ്ങളിലും അജയ്യരാണ്‌. 2023 മാർച്ചിൽ സ്‌കോട്‌ലൻഡിനെതിരെയാണ്‌ അവസാനമായി തോറ്റത്‌. നെതർലൻഡ്‌സ്‌ ഉസ്‌ബെക്കിസ്ഥാനെ കടുത്ത പോരിൽ 2–1ന്‌ മറികടന്നു. കോഡി ഗാക്‌പോയാണ്‌ ഇരട്ടഗോൾ നേടിയത്‌. ഇഗർ സെർഗീവ്‌ ഉസ്‌ബെക്കിസ്ഥാനായി മടക്കി. പരിക്കുസമയത്താണ്‌ ഗാക്‌പോ വിജയഗോൾ കുറിച്ചത്‌.


ഫ്രാൻസ് 3 
വടക്കൻ അയർലൻഡ് 1

സ്പെയ്ൻ 3 പെറു 1

നെതർലൻഡ്സ് 2 
ഉസ്ബെക്കിസ്ഥാൻ 1



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home