നാടകീയം സമനില; ന്യൂകാസിനോട് വിയർത്ത് ലിവർപൂൾ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീണ്ടും അട്ടിമറി. സീസണിലെ ആദ്യമത്സരത്തിൽ കരുത്തരായ ലിവർപൂളിനെ ന്യൂകാസിൽ യുണൈറ്റഡ് 2-2 സമനിലയിൽ തളച്ചു. മത്സരത്തിന്റെ അവസാന നിമിഷത്തിൽ ലഭിച്ച പെനാറ്റിയാണ് ലിവർപൂളിനെ തോൽവിയിൽ നിന്നും രക്ഷിച്ചത്.
കളിയുടെ അഞ്ചാം മിനിറ്റിൽ തന്നെ ആന്റണി എലാങ്കയിലൂടെ ന്യൂകാസിൽ ലീഡ് നേടി. ലിവർപൂൾ നടത്തിയ മികച്ച ആക്രമണത്തിന് തൊട്ടുപിന്നാലെ നടന്ന തകർപ്പൻ കൗണ്ടർ അറ്റാക്കിലൂടെയാണ് ഗോൾ പിറന്നത്. വില്യം ഒസുല നൽകിയ പന്തുമായി ലിവർപൂൾ പ്രതിരോധനിരയെ പിന്നിലാക്കി കുതിച്ചെത്തിയ എലാങ്ക, ഗോൾകീപ്പർ അലിസൺ ബെക്കറിന് അവസരം നൽകാതെ വലയിലാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലിവർപൂൾ ലീഡ് നേടിയെങ്കിലും രണ്ട് മിനിറ്റിനുള്ളിൽ ഗോൾ മടങ്ങി ന്യൂകാസിൽ തിരിച്ചടിച്ചു. 55-ാം മിനിറ്റിലാണ് ലിവർപൂൾ സമനില നേടിയത്. ആരും മാർക്ക് ചെയ്യാതെ നിന്നിരുന്ന ഗാക്‌പോ, തനിക്ക് ലഭിച്ച അവസരം മുതലാക്കി ടീമിന് സമനില സമ്മാനിക്കുകയായിരുന്നു.
എന്നാൽ പകരക്കാരനായെത്തിയ കളത്തിലെത്തിയ ജോ വില്ലോക്ക് ന്യൂകാസിലിനെ വീണ്ടും മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമിലെ പ്രതിരോധ താരം ലൂയിസ് ഹോളിന് പറ്റിയ പിഴവിലൂടെയാണ് ടീമിന് സീസണിലെ ആദ്യ ജയം നഷ്ടമായത്. വിക്ടർ മുണോസിനെ ഫൗൾ ചെയ്തതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് സോബോസ്ലായി ലിവർപൂളിന് സമനില സമ്മാനിക്കുകയായിരുന്നു.










0 comments