print edition ഫോർലാൻ പറയുന്നു; ഒന്നും എളുപ്പമല്ല

ദ്യേഗോ ഫോർലാൻ
കൊൽക്കത്ത: ഇന്ത്യക്ക് അപരിചതനല്ല ദ്യേഗോ ഫോർലാൻ. 2010 ഫുട്ബോൾ ലോകകപ്പിലെ മികച്ച കളിക്കാരൻ. മുംബൈ സിറ്റി എഫ്സി ക്കായി ഐഎസ്എൽ കളിക്കാൻ എത്തിയപ്പോഴാണ് കൂടുതൽ അറിയുന്നത്. 2016 സെമിയിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയുമായുള്ള സെമിയിൽ ചുവപ്പ് കാർഡ് വാങ്ങി പുറത്തായത് ഇതേ വേദിയിലാണ്. ഇന്ത്യയെ മതിപ്പാണ് നാൽപ്പത്തേഴുകാരന്. ദേശീയ ടീമിനായി 112 കളിയിൽ 36 ഗോളടിച്ചു. ഇന്ത്യയുമായുള്ള മത്സരത്തിന് മുൻപായി ഫോർലാൻ സംസാരിക്കുന്നു
പോരാട്ടം കടുക്കും
മത്സരം കടുത്തതാകും. ചൂടുള്ള കാലാവസ്ഥയാണ്. കളിക്കാർ തളരാൻ സാധ്യതയുണ്ട്. എങ്കിലും അഞ്ച് ദിവസമായി കൊൽക്കത്തയിൽ പരിശീലനം നടത്തുന്നതിന്റെ ആനുകൂല്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ ബ്രസീലിനെതിരെ മികച്ച കളി പുറത്തെടുത്തു. വിടവുകൾ നൽകിയാൽ അവർ അപകടകാരികളാകും. ജയമായാലും തോൽവിയായാലും അതൊരു അനുഭവമാണ്.
ലോകകപ്പ് തോൽവി
കഴിഞ്ഞ രണ്ട് ലോകകപ്പിൽ ആദ്യ റൗണ്ട് കടക്കാൻ ഉറുഗ്വായ്‌ക്ക് കഴിഞ്ഞിട്ടില്ല. സങ്കടമുണ്ടാക്കുന്ന കാര്യമാണത്. മികച്ച കളിക്കാർ ഇല്ലാത്തതുകൊണ്ടല്ല അങ്ങനെ സംഭവിക്കുന്നത്. റോണൾഡ് അറൗഹോ, ഫെഡറിക്കോ വാൽവെർദെ എന്നീ ലോകോത്തര താരങ്ങൾ ടീമിലുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ വിമർശിക്കുന്നവർക്ക് കളിക്കാരുടെ മാനസികാവസ്ഥ മനസ്സിലാകില്ല.
ഇന്ത്യ, ഐ എസ് എൽ, കേരളം
ആദ്യമായി ഇവിടെ എത്തിയത് ഐഎസ്എൽ കളിക്കാനായിരുന്നു. ഇപ്പോൾ പത്തു വർഷം കഴിഞ്ഞു. ഇന്ത്യൻ ഫുട്ബോളിൽ വളരെയധികം മാറ്റം വന്നിട്ടുണ്ട്. ഗോവയിലും കേരളത്തിലുമെല്ലാം ആസ്വദിച്ചാണ് കളിച്ചത്. നോർത്ത് ഈസ്റ്റിലും മികച്ച കളിക്കാരുണ്ട്. ഈ മൂന്ന് സ്ഥലങ്ങളിലും മികച്ച ഫുട്ബോൾ സംസ്‌കാരമാണുള്ളത്.
ക്രിക്കറ്റ് ആണ് ഇവിടുത്തെ പ്രധാന സ്‌പോർട്സ്. നല്ലൊരു ഫുട്ബോൾ ലീഗ് വന്നാലേ വളർച്ചയുണ്ടാകൂ. കൂടുതൽ രാജ്യാന്തര മത്സരങ്ങളും കളിക്കണം









0 comments