ad
Deshabhimani

ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ മെസിയോട് മോശമായി പെരുമാറി; രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

messi.
വെബ് ഡെസ്ക്

Published on Dec 16, 2025, 07:57 AM | 1 min read

മുംബെെ: വാങ്കടെ സ്റ്റേഡിയത്തിൽ മെസിക്കൊപ്പം സെൽഫിയെടുക്കാനെത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ് മെസിയോട് മോശമായി പെരുമാറിയതായി ആരാധകർ. ച്യൂ യിങ് ​ഗം ചവച്ച് മെസിക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത അമൃത മര്യാദ കാണാച്ചില്ലെന്നാരോപിച്ചാണ് ആരാധകർ രൂക്ഷ വിമർശനം ഉയർത്തിയത്. മൂന്ന് താരങ്ങള്‍ക്കുമൊപ്പം അമൃത സെൽഫി എടുത്ത ചിത്രം സോഷ്യൽ മീഡിയയിലും വലിയ തോതിൽ വെെറലായി.


റോഡ്രി​ഗോ ഡി പോളിനെ നീക്കി നിർത്തി മെസിക്കൊപ്പം സെൽഫിയെടുക്കാനുള്ള അമൃതയുടെ ശ്രമവും വിമർശിക്കപ്പെട്ടു. മെസിക്കൊപ്പം ​ഗ്രൗണ്ടിൽ നിൽക്കാൻ ഇവർക്ക് എന്ത് യോ​ഗ്യതയാമെന്ന് ആരാധകർ ചോദിച്ചു.


അമൃത മെസിക്കൊപ്പമുള്ള ചിത്രം പിന്നീട് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചു. ഇതിന് താഴെയും നിരവധി പരിഹാസ കമന്റുകൾ ഉണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home