ad
Deshabhimani

പ്രതിരോധത്തിനൊപ്പം മുന്നേറ്റത്തിനും ഊന്നൽ

വരുമോ കറ്റാലക്കാലം ; ബ്ലാസ്‌റ്റേഴ്‌സ്‌ പരിശീലകനായി സ്‌പാനിഷുകാരൻ ഡേവിഡ്‌ കറ്റാല

david catala kerala blasters
വെബ് ഡെസ്ക്

Published on Apr 04, 2025, 12:15 AM | 1 min read


കൊച്ചി : കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വപ്‌നങ്ങൾക്ക്‌ നിറംപകരാൻ ഡേവിഡ്‌ കറ്റാലയെത്തി. ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായി ചുമതലയേറ്റ സ്‌പാനിഷുകാരൻ തികഞ്ഞ പ്രതീക്ഷയിലാണ്‌.


കളിക്കാരൻ, കോച്ച്‌ എന്നീ നിലകളിൽ വർഷങ്ങളോളം യൂറോപ്യൻ ഫുട്‌ബോളിൽ നിറഞ്ഞുനിൽക്കാനായതിന്റെ അനുഭവ സമ്പത്ത്‌ ഐഎസ്‌എല്ലിൽ ബ്ലാസ്‌റ്റേഴ്‌സിന്‌ ഗുണം ചെയ്യുമെന്നാണ്‌ ടീമിന്റെ പ്രതീക്ഷ.


പ്രതിരോധത്തിനും മുന്നേറ്റത്തിനും ഒരുപോലെ ഊന്നൽ നൽകിയായിരിക്കും ടീമിനെ ഒരുക്കുകയെന്ന്‌ കറ്റാല വ്യക്തമാക്കി. ‘വലിയ വെല്ലുവിളിയും ഉത്തരവാദിത്വവുമാണ്‌ മുന്നിലുള്ളത്‌. ടീമിന്റെ ചുമതല ഏറ്റെടുത്ത്‌ കൊച്ചിയിൽ എത്തി രണ്ട്‌ പരിശീലനഘട്ടം പൂർത്തീകരിച്ചു.


സന്തുലിതമായ ടീമാണിത്‌. നിലവിലെ സീസൺ അവസാനഘട്ടത്തിലാണ്‌. വരാനുള്ളത്‌ സൂപ്പർ കപ്പാണ്‌. പുതിയ സീസണിന്‌ മുന്നോടിയായുള്ള പരിചയം സൂപ്പർ കപ്പ്‌ നൽകും. കളിക്കാരുടെ കഴിവും ശേഷിയും നിരീക്ഷിച്ചുകൊണ്ടിരിക്കയാണ്‌. എല്ലാ കുറവും പരിഹരിക്കും.


ഇന്ത്യൻ സൂപ്പർ ലീഗിനെക്കുറിച്ച്‌ മികച്ച അഭിപ്രായമാണ്‌. കേരളത്തിൽ എത്തിയശേഷം, ഐഎസ്‌എല്ലിൽ കുറച്ച്‌ മത്സരങ്ങൾ കണ്ടിരുന്നു. കടുത്ത മത്സരമാണ്‌ നടക്കുന്നത്‌. താരങ്ങളുടെ മാനസികാവസ്ഥയിൽ മാറ്റംവരുത്തുക എന്നതാണ്‌ പ്രാഥമിക ലക്ഷ്യമെന്നും കറ്റാല പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home