ad
Deshabhimani

ഡേവിഡ്‌ കറ്റാല ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ

david catala
വെബ് ഡെസ്ക്

Published on Mar 25, 2025, 06:05 PM | 1 min read

കൊച്ചി : സ്‌പാനിഷ്‌ പരിശീലകൻ ഡേവിഡ് കറ്റാല ഇനി കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം. പുതിയ പരിശീലകനായി നാൽപ്പത്തിനാലുകാരനായ കറ്റാലയെ നിയമിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. സൂപ്പർ കപ്പിന്‌ മുമ്പ് കറ്റാല ടീമിനൊപ്പം ചേരും.


സ്‌പാനിഷ്‌ ക്ലബ്‌ എസ്‌പാന്യോളിനായി അടക്കം പന്തു തട്ടിയിട്ടുള്ള കറ്റാല സൈപ്രസിലെ ഡിവിഷൻ ക്ലബ്ബുകളെയും വിവിധ സ്പാനിഷ് ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. സൈപ്രസ്‌ ഒന്നാം ഡിവിഷൻ ക്ലബ്ബുകളായ എഇകെ ലർനാക, അപ്പോല്ലൻ ലിമാസോൾ, ക്രൊയേഷ്യൻ ക്ലബ്ബ്‌ എൻകെ ഇസ്‌ട്ര, സ്‌പാനിഷ്‌ ക്ലബ്‌ സബഡെൽ എന്നിവയുടെ പരിശീലകനായി. സ്‌പെയ്‌നിലും സൈപ്രസിലുമായി വിവിധ ക്ലബുകൾക്ക്‌ വേണ്ടി അഞ്ഞൂറോളം മത്സരങ്ങൾ കളിച്ചു.


ഐഎസ്എല്ലിലെ തുടർച്ചയായ തോൽവികളെത്തുടർന്ന് പരിശീലകൻ മിക്കേൽ സ്‌റ്റാറേയെ പുറത്താക്കിയിരുന്നു. ഈ സീസണിൽ 8 മത്സരങ്ങൾ മാത്രം ജയിച്ച ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home