ad
Deshabhimani

print edition ഗോകുലത്തിന്‌ ഇന്ന്‌ നിർണായകം

Gokulam Kerala FC.jpg
വെബ് ഡെസ്ക്

Published on Apr 30, 2026, 12:00 AM | 1 min read

ഹൈദരാബാദ്: ഗോകുലം കേരള എഫ്‌സിയുടെ പുരുഷ–വനിതാ ടീമുകൾക്ക്‌ ഇന്ന്‌ നിർണായകം. ഇന്ത്യൻ ഫുട്‌ബോൾ ലീഗിൽ പുരുഷ ടീം റിയൽ കശ്‌മീരിനെ നേരിടും. വൈകിട്ട് 6:30 ഹൈദരാബാദ്‌ ഡെക്കാൻ അരീനയിലാണ്‌ മത്സരം. വനിതകൾ ഗോവയിലെ സേസ ഫുട്‌ബോൾ അക്കാദമിയുമായി രാവിലെ ഒമ്പതിന്‌ കൊൽക്കത്തയിൽ ഏറ്റുമുട്ടും.


പുരുഷ ടീം ലീഗിൽ തരംതാഴ്‌ത്തൽ ഭീഷണിയിലാണ്‌. ടീമിന്‌ സൂപ്പർ സിക്‌സിലെത്താനായില്ല. 10 ടീമുകൾ അണിനിരന്ന ലീഗിൽ ഒമ്പതാംസ്ഥാനത്താണ്‌ ഫിനിഷ്‌ ചെയ്‌തത്‌. ഒമ്പത്‌ കളിയിൽ രണ്ട്‌ ജയവും അഞ്ച്‌ തോൽവിയും രണ്ട്‌ സമനിലയും അടക്കം എട്ട്‌ പോയിന്റ്‌. ഗോകുലത്തിനും റിയൽ കശ്‌മീരിനുമൊപ്പം നാംധാരി എഫ്‌സി, ഐസ്വാൾ എഫ്‌സി ടീമുകളാണ്‌ തരംതാഴ്‌ത്തൽ ഒഴിവാക്കാൻ പൊരുതുന്നത്‌. ഡയമണ്ട്‌ ഹാർബർ, ഷില്ലോങ് ലജോങ്, രാജസ്ഥാൻ എഫ്‌സി, ശ്രീനിധി ഡെക്കാൺ, ചൻമാരി എഫ്‌സി, ഡെമ്പോ ഗോവ ടീമുകളാണ്‌ സൂപ്പർ സിക്‌സിൽ ഏറ്റുമുട്ടുന്നത്‌.


ഗോകുലം വനിതാ ടീം ആറാംസ്ഥാനത്താണ്‌. ഒരു ജയവും രണ്ട്‌ തോൽവിയും നാല്‌ സമനിലയുമടക്കം ഏഴ്‌ പോയിന്റാണുള്ളത്‌. ഇനി ഏഴ്‌ കളി ബാക്കിയുണ്ട്‌. ഇ‍ൗസ്‌റ്റ്‌ബംഗാൾ 21 പോയിന്റുമായി ഒന്നാമതാണ്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home