print edition ട്രംപിന് പുരസ്‌കാരം : ഫിഫയ്‌ക്ക് പരാതി


Sports Desk
Published on Dec 11, 2025, 12:00 AM | 1 min read
വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് ഫിഫയുടെ സമാധാന പുരസ്‌കാരം സമ്മാനിച്ചതിൽ ഫിഫ തലവൻ ജിയാനി ഇൻഫാന്റീനോയ്‌ക്കെതിരെ പരാതി.
മനുഷ്യാവകാശ സംഘടനാ പ്രവർത്തകരാണ് ഫിഫ എത്തിക്‌സ് കമ്മിറ്റിക്ക് പരാതി നൽകിയത്. ഫിഫയുടെ നിഷ്‌പക്ഷ നിലപാടുകളുടെ ലംഘനമാണ് നടന്നതെന്ന് ഇവർ ആരോപിച്ചു. ഫിഫ- തലവന് ഏകപക്ഷീയമായി ഇത്തരം കാര്യങ്ങൾ തീരുമാനിക്കാൻ അധികാരമില്ലെന്ന് എത്തിക്‌സ് കമ്മിറ്റിക്ക് നൽകിയ കത്തിൽ പറയുന്നു.
വാഷിങ്‌ടണിൽ ഫുട്ബോൾ ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പിലായിരുന്നു അമേരിക്കൻ പ്രസിഡന്റിന് ഫി-ഫയുടെ പ്രഥമ സമാധാന പുരസ്‌കാരം സമ്മാനിച്ചത്. ലോകകപ്പിന്റെ മൂന്ന് വേദികളിലൊന്നാണ് അമേരിക്ക.










0 comments