ad
Deshabhimani

യൂറോപ്പാ കോൺഫറൻസ് ലീഗ് കിരീടം ചെൽസിക്ക്

Chelsea
വെബ് ഡെസ്ക്

Published on May 29, 2025, 10:12 AM | 1 min read

യുവേഫാ യൂറോപ്പാ കോൺഫറൻസ് ലീഗ് കിരീടം ചെൽസിക്ക്. റ‌യൽ ബെറ്റിസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് ചെൽസി കിരീടം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ പിന്നിലായ ശേഷമായിരുന്നു ടീമിന്റെ തിരിച്ചുവരവ്.


മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ അബ്ദെ എസാൽസൗലിയിലൂടെ റയൽ ബെറ്റിസാണ് ആദ്യം ഗോൾ നേടിയത്. ഇസ്‌കോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ​ഗോൾ. ആദ്യ പകുതി വരെ സ്പാനിഷ് ടീം ആണ് കളം നിറഞ്ഞ് കളിച്ചത്. രണ്ടാം പകുതിയിൽ ഉണർന്നുകളിച്ച ചെൽസി 65-ാം മിനിറ്റിലാണ് സമനില ​ഗോൾ നേടിയത്.


കോൾ പാമറുടെ അസിസ്റ്റിൽ എൻസോ ഫെർണാണ്ടസ് ചെൽസിക്കായി ​ഗോൾ നേടിയത്. 70-ാം മിനിറ്റിൽ നിക്കോളാസ് ജാക്സൺ ചെൽസിയെ മുന്നിലെത്തിച്ചു. ഈ ഗോളിന് വഴിയൊരുക്കിയതും പാമറായിരുന്നു. ശേഷം 83-ാം മിനിറ്റിൽ ജാഡൻ സാഞ്ചോയും ഇഞ്ചുറി ടൈമിൽ കഓസൊദേയും ഗോൾ നേടിയതോടെ 4-1 ന്റെ ജയം നേടാൻ ചെൽസിക്കായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home