Deshabhimani

പ്രീമിയർ ലീ​ഗ്

ചെൽസിയെ 2-2ന് തളച്ച് ഹൾ സിറ്റി; ലിവർപൂളിനും സമനില പൂട്ട്

Chelsea VS Hull City,.jpg
വെബ് ഡെസ്ക്

Published on Sep 12, 2026, 10:24 PM | 1 min read

ലണ്ടൻ: ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ മുൻ ചാമ്പ്യൻമാരായ ചെൽസിക്കും ലിവർപൂളിനും സമനില പൂട്ട്. നവാഗതരായ ഹൾ സിറ്റിയോട്‌ 2-2ന്റെ സമനിലയുമായി ചെൽസി രക്ഷപ്പെടുകയായിരുന്നു. ലിവർപൂൾ– ഫുൾഹാം മത്സരം ഗോളില്ലാതെ അവസാനിച്ചു.


പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ച ഹൾ സിറ്റി ചെൽസിക്കെതിരെയും മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കളിയുടെ ഏഴാം മിനിറ്റിൽ ​ഗോൾ വഴങ്ങിയെങ്കിലും ആദ്യ പകുതിയിൽ തന്നെ ടീം രണ്ടെണ്ണം തിരിച്ചടിച്ചു. മോർഗൻ റോജേഴ്‌സ് (ഏഴാം മിനിറ്റ്) ആണ് ചെൽസിയുടെ ആദ്യ ഗോൾ നേടിയത്. പിന്നാലെ ഇരട്ടഗോളുമായി മുഹമ്മദ്‌ ബെല്ല‍ൗമി ( 28, 34 മിനിറ്റുകൾ) തിളങ്ങിയതോടെ ഹൾ ലീഡ് പിടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ജോയോ പെഡ്രോ (66-ാം മിനിറ്റ്) ഗോള്‍ നേടി ചെൽസിക്കായി സമനില പിടിക്കുകയായിരുന്നു.


പ്രീമിയർ ലീഗിൽ വൻ അട്ടിമറികൾക്ക് ഹൾ സിറ്റി തയ്യാറെടുക്കുകയാണ്. ഇതിന്റെ സൂചനയാണ് ചെൽസിക്കെതിരായ പോരാട്ടം. സീസണിൽ ആദ്യമായി രണ്ട് ​ഗോൾ വഴങ്ങിയ ടീം ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. നാല് കളികളിൽ നിന്ന് രണ്ട് ജയവും രണ്ട് സമനിലയുമായി പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.


ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ വെച്ചാണ് ലിവർപൂളിനെ ഫുൾഹാം ഗോൾരഹിത സമനിലയിൽ തളച്ചുത്. ചാമ്പ്യൻസ് ലീ​ഗിൽ അത്ലറ്റികോ മാഡ്രിഡിനോടുമായുള്ള കനത്ത മത്സരത്തിന് ശേഷം കളത്തിലിറങ്ങിയ ലിവർപൂളിന് ഫുൾഹാമിനെതിരെ താളം കണ്ടെത്താനായില്ല. മികച്ച അവസരങ്ങൾ ​ഗോളാക്കി മാറ്റാൻ കഴിയാത്തതും തിരിച്ചടിയായി. സമനിലയോടെ പ്രീമിയർ ലീഗ് സീസണിലെ ആദ്യ പോയന്റ് നേടാൻ ഫുൾഹാമിനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home