ad
Deshabhimani

print edition അലോൺസോ ചെൽസി 
പരിശീലകൻ

Xabi Alonso

സാബി അലോൺസോ | PHOTO: AFP

വെബ് ഡെസ്ക്

Published on May 18, 2026, 12:10 AM | 1 min read

ലണ്ടൻ: ചെൽസി ഫുട്‌ബോൾ ടീം പുതിയ പരിശീലകനായി സ്‌പാനിഷുകാരൻ സാബി അലോൺസോ. നാല്‌ വർഷത്തേക്കാണ്‌ കരാർ. പുതിയ സീസണിൽ നാൽപ്പത്തിനാലുകാരൻ ചുമതലയേൽക്കും.


ലിയാം റോസെറിയോറിനെ പുറത്താക്കിയതോടെ ചെൽസി താൽക്കാലിക പരിശീലകന്‌ കീഴിലാണ്‌ കളിക്കുന്നത്‌. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ഒന്പതാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ട ടീം കഴിഞ്ഞ ദിവസം എഫ്‌ എ കപ്പിൽ മാഞ്ചസ്‌റ്റർ സിറ്റിയോട്‌ തോറ്റു.


റയൽ മാഡ്രിഡ്‌ പരിശീലക സ്ഥാനത്തുനിന്ന്‌ പുറത്താക്കപ്പെട്ട അലോൺസോയ്‌ക്ക്‌ നിലവിൽ ചുമതലകളൊന്നുമില്ല. ബയേർ ലെവർകൂസനെ ജർമൻ ലീഗ്‌ ജേതാക്കളാക്കിയാണ്‌ മുൻ സ്‌പാനിഷ്‌ താരം ശ്രദ്ധേയനായത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home