ad
Deshabhimani

കളത്തിലിറങ്ങാൻ റയലും ബയേണും; ഇനി തീപാറും പോരാട്ടങ്ങൾ: ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന് ഇന്ന് തുടക്കം

real madrid training

റയല്‍മാഡ്രിഡ് ടീം പരിശീലനത്തില്‍. Photo credit: AFP/PIERRE-PHILIPPE MARCOU

വെബ് ഡെസ്ക്

Published on Apr 07, 2026, 11:25 AM | 2 min read

മാഡ്രിഡ്‌ : യുവേഫ ചാമ്പ്യൻസ് ലീഗിലെ തീപാറും പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ചാമ്പ്യൻസ് ലീ​ഗ് ചരിത്രത്തിലെ ചിരവൈരികളായ റയൽ മാഡ്രിഡ് - ബയേൺ മ്യൂണിക് പോരാട്ടമാണ് ഇന്നുള്ളത്. മാഞ്ചസ്റ്റർ സിറ്റിയെ അനായാസം പരാജയപ്പെടുത്തിയാണ് റയൽ ക്വാർട്ടറിലെത്തിയത്. ഇരുപാദങ്ങളിലുമായി 5–1ന്റെ മുൻതൂക്കത്തോടെയാണ് സ്‌പാനിഷ്‌ വമ്പൻമാർ ബയേണിനെതിരെ ഒരുങ്ങുന്നത്. അതേസമയം അറ്റ്ലാന്റയെ വലിയ മാർജിനിൽ തോൽപ്പിച്ചാണ് ബയേൺ എത്തുന്നത്. ഇരുപാദങ്ങളുമായി രണ്ടിനെതിരെ പത്ത് ​ഗോളാണ് ബയേൺ അടിച്ചുകൂട്ടിയത്. റയലിന്റെ തട്ടകമായ മാഡ്രിഡിലെ സാന്റിയാ​ഗോ ബെർണാബ്യുവിലാണ് മത്സരം. ജർമനിയിലെ മ്യൂണിക്കിൽ ഏപ്രിൽ 15ന് രണ്ടാം പാദ മത്സരം നടക്കും.


മറ്റൊരു മത്സരത്തിൽ സ്പോർട്ടിങ് ലിസ്ബണും അഴ്സണലും ഏറ്റുമുട്ടും. വമ്പൻമാരെ വിറപ്പിച്ചെത്തിയ നോർവെ ക്ലബ് ബോഡോ എഫ്‌കെയെ ഇരുപാദങ്ങളിലുമായി 5-3ന് പരാജയപ്പെടുത്തിയാണ് സ്പോർട്ടിങ്ങിന്റെ ക്വാർട്ടർ പ്രവേശം. ബയേൽ ലെവർകൂസനെ ഒന്നിനെതിരെ മൂന്ന് ​ഗോളിന് പരാജയപ്പെടുത്തിയാണ് അഴ്സണൽ എത്തുന്നത്. ഏപ്രിൽ 15ന് ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് രണ്ടാം പാദം.


ബാഴ്സലോണ x അത്‍ലറ്റിക്കോ മാഡ്രിഡ്, പിഎസ്ജി x ലിവർപൂൾ എന്നിവരാണ് ബുധനാഴ്ച നടക്കുന്ന ആദ്യപാദത്തിൽ ഏറ്റുമുട്ടുന്നത്. ന്യൂകാസിൽ യുണെറ്റഡിനെ രണ്ട് പാദങ്ങളിലുമായി 7-2ന് തോൽപ്പിച്ചാണ് ബാഴ്സ ക്വാർട്ടറിൽ എത്തുന്നത്. കഴിഞ്ഞ സീസണുകളിലെ തോൽവിയുടെ ക്ഷീണം മറക്കാൻ സജ്ജമായാണ് സ്പാനിഷ് പട എത്തുന്നത്. രണ്ടാം പാദത്തിൽ തോറ്റെങ്കിലും രണ്ട് പാദങ്ങളിലുമായി 7-5ന്റെ വിജയത്തിലാണ് അത്‍ലറ്റിക്കോയുടെ വരവ്. പ്രീക്വാർട്ടറിൽ ടോട്ടനം ഹോട്സ്പറിനെയാണ് പരാജയപ്പെടുത്തിയത്. ഏപ്രിൽ എട്ടിന് സ്പെയിനിലെ ലൂയിസ് കമ്പനിസ് ഒളിമ്പിക് സ്റ്റേഡിയത്തിൽ ആദ്യപാദവും ഏപ്രിൽ 14ന് മാഡ്രിഡിലെ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ രണ്ടാം പാദ ക്വാർട്ടറും നടക്കും.


8-2 എന്ന ആധികാരിക സ്കോറിൽ ചെൽസിയെ പരാജയപ്പെടുത്തിയാണ് പിഎസ്ജി ക്വാർട്ടർ ടിക്കറ്റ് നേടിയത്. തുർക്കി ക്ലബ്ബായ ഗലാറ്റ്സരെയെ ഇരുപാദങ്ങളിലുമായി 4-1ന് പരാജയപ്പെടുത്തിയാണ് ലിവർപൂളിന്റെ വരവ്. ഒന്നാം പാദത്തിൽ 1 ​ഗോളിന് ഗലാറ്റ്സരെ ജയിച്ചെങ്കിലും രണ്ടാം പാദത്തിൽ 4 ​ഗോൾ തിരിച്ചടിച്ച് ലിവർപൂൽ ക്വാർട്ടർ ടിക്കറ്റുറപ്പിച്ചു. ഏപ്രിൽ എട്ടിന് പാരീസിലെ പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിൽ ഒന്നാംപാദവും ഏപ്രിൽ 14ന് ഇം​ഗ്ലണ്ടിലെ ആൻഫീൽഡിൽ രണ്ടാം പാദവും നടക്കും.


ഏപ്രിൽ 28/29, മെയ് 5/6 ദിവസങ്ങളിലായി സെമി ഫൈനലും ബുഡാപെസ്റ്റിൽ മെയ് 30ന് ഫൈനലും നടക്കും.


ക്വാർട്ടർ മത്സരങ്ങൾ


ആദ്യപാദം


ഏപ്രിൽ 7


സ്പോർട്ടിങ് ലിസ്ബൺ x അഴ്സണ


എസ്റ്റാഡിയോ ജോസ് അൽവാലേഡ് (Estádio José Alvalade (Lisbon, Portugal)


റയൽ മാഡ്രിഡ് x ബയേൺ മ്യൂണിക്


സാന്റിയാ​ഗോ ബെർണാബ്യു (Santiago Bernabéu Stadium (Madrid, Spain)


ഏപ്രിൽ 8


ബാഴ്സലോണ x അത്‍ലറ്റിക്കോ മാഡ്രിഡ്


ലൂയിസ് കമ്പനിസ് ഒളിമ്പിക് സ്റ്റേഡിയം Estadi Olímpic Lluís Companys (Barcelona, Spain)


പിഎസ്ജി x ലിവർപൂൾ


പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയം Parc des Princes (Paris, France)



രണ്ടാം പാദം


ഏപ്രിൽ 14


അത്‍ലറ്റിക്കോ മാഡ്രിഡ് x ബാഴ്സലോണ


മെട്രോപൊളിറ്റാനോ സ്റ്റേഡിയം Cívitas Metropolitano (Madrid, Spain)


ലിവർപൂൾ x പിഎസ്ജി


ആൻഫീൽഡ് Anfield (Liverpool, England)


ഏപ്രിൽ 15


അഴ്സണൽ x സ്പോർട്ടിങ് ലിസ്ബൺ


എമിറേറ്റ്സ് സ്റ്റേഡിയം Emirates Stadium (London, England)


ബയേൺ മ്യൂണിക് x റയൽ മാഡ്രിഡ്


അലയൻസ് അരീന ( Allianz Arena (Munich, Germany)



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home