ad
Deshabhimani

ബോഡോ എഫ്‌കെ 
ഇന്റർ മിലാനെ വീഴ്‌ത്തി

print edition ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ ; വീണ്ടും 
‘ബോഡോ ഷോക്ക്‌’

Champions League football

ഇന്ററിനെതിരെ ഗോളടിച്ച ബോഡോ താരം ബ്രുൺസ്റ്റാഡ്

വെബ് ഡെസ്ക്

Published on Feb 20, 2026, 12:00 AM | 1 min read


ബോഡോ

വമ്പൻമാരെ വിറപ്പിച്ച്‌ ബോഡോ എഫ്‌കെ കുതിപ്പ്‌ തുടരുന്നു. ഇത്തവണ ഇന്റർ മിലാനാണ്‌ നോർവെ ക്ലബിന്റെ ഉശിരറിഞ്ഞത്‌. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ ആദ്യപാദ പ്ലേ ഓഫിൽ 3–1ന്‌ ജയിച്ചു. മാഞ്ചസ്റ്റർ സിറ്റിയെയും അത്‌ലറ്റികോ മാഡ്രിഡിനെയും തോൽപ്പിച്ചാണ്‌ ബോഡോയെത്തിയത്‌. ഇ‍ൗ വർഷം ഇ‍ൗ മൂന്ന്‌ മത്സരം മാത്രമാണവർ കളിച്ചത്‌. നോർവെയിൽ സീസൺ ആരംഭിച്ചിട്ടില്ല. 54,000 പേർ താമസിക്കുന്ന കുഞ്ഞു നഗരമാണ്‌ ബോഡോ. നാലുതവണ ദേശീയ ലീഗ്‌ ജേതാക്കളാണ്‌ ടീം.


സ്വന്തംതട്ടകത്തിൽ സോൺഡെ ബ്രുൺസ്റ്റാഡ്‌ ഫെറ്റ്‌, യെൻസ്‌ പീറ്റർ ഹോഗ്‌, കാസ്‌പെർ ഹോഗ്‌ എന്നിവർ ബോഡോയ്‌ക്കായി ഗോളടിച്ചു. പ്രത്യാക്രമണ ഫുട്‌ബോളിലൂടെയാണ്‌ ആതിഥേയർ കളംനിറഞ്ഞത്‌. തക്കം കിട്ടുമ്പോൾ ഗോളടിക്കുക എന്ന തന്ത്രം വിജയകരമായി. പിയോ എസ്‌പോസിറ്റോയാണ്‌ ഇന്ററിന്റെ ആശ്വാസം കണ്ടത്‌. 24നാണ്‌ രണ്ടാംപാദം.


മറ്റ്‌ മത്സരങ്ങളിൽ അത്‌ലറ്റികോ മാഡ്രിഡിനെ 3–3ന്‌ ക്ലബ്‌ ബ്രുജ്‌ തളച്ചു. ന്യൂകാസിൽ യുണൈറ്റഡ്‌ 6–1ന്‌ ക്വാരബാഗ്‌ എഫ്‌കെയെ തകർത്തു. ആന്തണി ഗോഡോൺ നാല്‌ ഗോളുമായി തിളങ്ങി. ബയേർ ലെവർകൂസൻ രണ്ട്‌ ഗോളിന്‌ ഒളിമ്പ്യാകോസിനെയും തോൽപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home