ad
Deshabhimani

കാനറിപ്പട വരുന്നു; ദീപശിഖ പ്രയാണത്തിന് തുടക്കം

ind vs brazil.jpg
വെബ് ഡെസ്ക്

Published on Aug 30, 2026, 07:16 AM | 1 min read

കോഴിക്കോട്: ബ്രസീൽ ഇതിഹാസങ്ങളും മുൻ ഇന്ത്യൻ താരങ്ങളും പോരാടുന്ന ഫുട്ബോൾ മത്സരത്തിന്റെ പ്രചാരണാർഥമുള്ള ദീപശിഖ പ്രയാണത്തിന് കോഴിക്കോട് ബീച്ചിൽ തുടക്കം. മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി ദീപശിഖ തെളിച്ചു. എം കെ രാഘവൻ എംപി, കെ ജയന്ത് എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.


സെപ്‌തംബർ 20 നാണ്‌ കൊച്ചി കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബ്രസീൽ– ഇന്ത്യ മത്സരം. ഗാമെൻ വേൾഡ് സ്പോർട്സ്, എ ടു സി ലോജിസ്റ്റിക്‌സ്, സബ ദോസ് ഇനിഷ്യറ്റീവ് എന്നിവരുടെ നേതൃത്വത്തിലാണ് റിട്ടേൺ ഓഫ് ദി ടൈറ്റൻസ് സംഘടിപ്പിക്കുന്നത്‌. ചരിത്ര പോരാട്ടത്തിന്റെ ആവേശം മലബാറിന്റെ മണ്ണിൽ എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് അൽത്താസ അവതരിപ്പിക്കുന്ന ത്രിദിന വിളംബര ജാഥ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ചത്. ലഹരിക്കെതിരായ സന്ദേശമുയർത്തി ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി സഹകരിച്ചാണ് ദീപശിഖാ പ്രയാണം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home