print edition നല്ല കാലം വരും ലോക കിരീടം നേടും

ബ്രസീൽ പരിശീലകൻ കാർലോ ആൻസെലോട്ടി
കൊൽക്കത്ത : ലോകകപ്പിലെ പ്രീ ക്വാർട്ടർ തോൽവിക്കുശേഷം തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ബ്രസീൽ. ലോകകപ്പ് കളിച്ച നിരയിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് പരിശീലകൻ കാർലോ ആൻസെലോട്ടി ടീമിനെ വാർത്തെടുക്കുന്നത്. ഓസ്‌ട്രേലിയയുമായുള്ള രണ്ട് മത്സരങ്ങളായിരുന്നു പരീക്ഷണത്തിലെ ആദ്യഘട്ടം. ഇന്ത്യക്കെതിരെ ഇറങ്ങുന്പോൾ വെറുമൊരു സൗഹൃദപ്പോരായി മത്സരത്തെ കാണുന്നില്ല. ഇന്ത്യയുമായുള്ള മത്സരത്തിന് മുന്പ് ബ്രസീലിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ഇറ്റലിക്കാരൻ സംസാരിക്കുന്നു.
യുവനിരയുടെ അവസരം
കാണികൾക്ക് സന്തോഷം നൽകുന്നതാകും ഇൗ മത്സരം. സൗഹൃദപ്പോര് മാത്രമല്ല ഞങ്ങൾക്ക് ഇൗ കളി. യുവതാരങ്ങൾക്കുള്ള അവസരമായാണ് കാണുന്നത്. ഞങ്ങളുടെ കളിമികവ് കാണിക്കും.
ഇന്ത്യൻ ടീം
ഇന്ത്യൻ ടീമിനെ ഞങ്ങൾ ബഹുമാനിക്കുന്നു. മികവുള്ള സംഘമാണ്. പാനമയ്‌ക്കെതിരെ മികച്ച കളിയാണ് പുറത്തെടുത്തത്.
ക്ഷമ ജീവിതത്തിന്റെ ഭാഗം
ഒരു ഫുട്‌ബോൾ പരിശീലകന് ഏറ്റവും കൂടുതൽ വേണ്ടത് ക്ഷമയാണ്. ഭാഗ്യവശാൽ ഞാൻ വലിയ ക്ഷമയുള്ള മനുഷ്യനാണ്. ഒരു പരിശീലകന്റെ മികച്ച ഗുണമാണ് ക്ഷമ.
പുതുനിര
കളിക്കാർ മാത്രമല്ല, ഇൗ സംഘമാകെ പുതുനിരയാണ്. ഏവരെയും ഒന്നിപ്പിച്ചുകൊണ്ടുപോകുന്നത് സന്തോഷകരമായ കാര്യമാണ്. പുതിയ ഉൗർജം ടീമിൽ നിറയും. നമ്മളും നവീകരിക്കപ്പെടും.
ക്ലബ്, രാജ്യം
ക്ലബിനെയും ദേശീയ ടീമിനെയും പരിശീലിപ്പിക്കുന്നതിൽ വ്യത്യാസമുണ്ട്. ക്ലബിൽ കാര്യങ്ങൾ ചെയ്യാൻ ഏറെസമയവും കളിക്കാരെയും കിട്ടി. എങ്കിലും ബ്രസീൽ ടീമിനെ പരിശീലിപ്പിക്കാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നു.
ആനന്ദം നിലനിർത്തുക
പ്രതിഭകളുടെ നിരയാണ് ബ്രസീലിന്. ബ്രസീൽ ഫുട്‌ബോളിന്റെ ഏറ്റവും വലിയ പ്രത്യേകത അതാണ്. കളിയിൽ ആനന്ദം കണ്ടെത്തുന്നവർ. മികവും ആത്മസമർപ്പണവും ബ്രസീൽ -ഫുട്‌ബോളിൽ എന്നും നിലനിൽക്കണമെന്നാണ് ആഗ്രഹം.
നല്ല കാലം വരും
2002നുശേഷം ലോകകപ്പ് ജയിക്കാൻ കഴിഞ്ഞില്ല എന്നത് ദുഃഖം പകരുന്ന കാര്യമാണ്. ലോകകപ്പ് ജയിക്കാനുള്ള മികവില്ലാത്തത് മാത്രമല്ല. ചില കാര്യങ്ങൾ സങ്കീർണമാണ്. ഫുട്‌ബോൾ ഏറെ മാറിക്കഴിഞ്ഞു. അതിലേക്കെത്താൻ സമയം വേണം. പുതുനിര ലോക കിരീടം നേടുമെന്ന് തന്നെയാണ് പ്രതീക്ഷ.








0 comments