ad
Deshabhimani

ചാമ്പ്യൻസ് ലീഗ്: റയൽ മാഡ്രിഡിന് തോൽവി; ബയേൺ ഒരടി മുന്നിൽ

Kylian Mbappé.jpg

Real Madrid C.F./facebook.com/photo

വെബ് ഡെസ്ക്

Published on Apr 08, 2026, 07:14 AM | 1 min read

മാഡ്രിഡ്‌: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യ പാദത്തിൽ റയൽ മാഡ്രിഡിന് തോൽവി. ചാമ്പ്യൻസ് ലീ​ഗ് ചരിത്രത്തിലെ ചിരവൈരികളായ ബയേൺ മ്യൂണികിനോട് 2-1നാണ് റയൽ വീണത്. റയലിന്റെ തട്ടകമായ മാഡ്രിഡിലെ സാന്റിയാ​ഗോ ബെർണാബ്യുവിൽ നടന്ന മത്സരത്തിൽ ബയേണിന്റെ തേരോട്ടമാണ് കണ്ടത്. ഇതോടെ 2012ന് ശേഷം റയലിനെതിരെ ആദ്യ വിജയവും 2001ന് ശേഷം സാന്റിയാ​ഗോ ബെർണാബ്യുവിലെ ആദ്യ വിജയവും ബയേൺ സ്വന്തമാക്കി.


കളിയുടെ തുടക്കത്തിൽ തന്നെ ബയേൺ മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. ആവേശകരമായ പോരാട്ടത്തിൽ ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ ലൂയിസ് ഡയസിലൂടെയാണ് ബയേൺ ലീഡ് നേടിയത്. ഇതിനിടെ റയലിന്റെ കിലിയൻ എംബാപ്പെയുടെയും വിനീഷ്യസ് ജൂനിയറിന്റെയും ഗോളെന്നുറച്ച നീക്കങ്ങൾ ഗോൾകീപ്പർ മാനുവൽ നോയർ തടഞ്ഞു.


രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹാരി കെയ്ൻ ടീമിനായി രണ്ടാം ഗോൾ നേടി. 75-ാം മിനിറ്റിൽ എംബാപ്പെ റയലിനായി ഗോൾ തിരിച്ചടിച്ചു. ജയത്തോടെ ബയേൺ സെമിയിലേക്കുള്ള സാധ്യത വർദ്ധിപ്പിച്ചു. ജർമനിയിലെ മ്യൂണിക്കിൽ ഏപ്രിൽ 16ന് രണ്ടാം പാദ മത്സരം നടക്കും.


മറ്റൊരു മത്സരത്തിൽ സ്പോർട്ടിങ് ലിസ്ബണിനെ മറുപടിയില്ലാത്ത ഒരു ​ഗോളിന് അഴ്സണൽ വീഴ്ത്തി. ഇഞ്ചുറി ടൈമിൽ കൈ ഹാവെർട്സ് നേടിയ ​ഗോളാണ് അഴ്സണലിന് വിജയമൊരുക്കിയത്. ഏപ്രിൽ 16ന് ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് രണ്ടാം പാദം.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home