ad
Deshabhimani

print edition ബെന്റിലയ്‌ക്ക്‌ 
എ ലൈസൻസ്‌

bentila decotha
വെബ് ഡെസ്ക്

Published on Dec 18, 2025, 12:45 AM | 1 min read

ന്യൂഡൽഹി

അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ പരിശീലകർക്കുള്ള ഉയർന്ന എ ലൈസൻസ്‌ സ്വന്തമാക്കി ബെന്റില ഡിക്കോത്ത. രാജ്യാന്തരതലത്തിൽ കളിക്കാരിയായും റഫറിയായും തിളങ്ങിയ ശേഷമാണ്‌ പരിശീലകയായി എറണാകുളം മുളവുകാട്‌ സ്വദേശിയുടെ നേട്ടം. എറണാകുളം കലക്‌ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്‌റ്റന്റ്‌ ജോലിയിൽനിന്നും ഇ‍ൗ വർഷമാണ്‌ അമ്പത്താറുകാരി വിരമിച്ചത്‌. തുടർന്ന്‌ പരിശീലനരംഗത്ത്‌ സജീവമായി.


1988ൽ ബാങ്കോക്ക്‌ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീമിന്റെ വൈസ്‌ ക്യാപ്‌റ്റനായിരുന്നു. കളിനിർത്തിയശേഷം റഫറിയായി മികവുകാട്ടി. 2004 ഏതൻസ്‌ ഒളിമ്പിക്‌സ്‌, അണ്ടർ 20 ലോകകപ്പ്‌ എന്നിവയിൽ ഫിഫ റഫറിയായിരുന്നു. പരിശീലനരംഗത്ത്‌ സജീവമായതോടെ അണ്ടർ 20 ഇന്ത്യൻ ടീമിന്റെ അസി. കോച്ചായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home