റഫീന്യ അഞ്ചാഴ്‌ച പുറത്ത്

ബോസ്റ്റൺ : ഫ്രാൻസിനെതിരായ സൗഹൃദ ഫുട്‌ബോൾ മത്സരത്തിനിടെ പരിക്കേറ്റ ബ്രസീൽ മുന്നേറ്റക്കാരൻ റഫീന്യയ്‌ക്ക് അഞ്ചാഴ്‌ച നഷ്ടം. ഇതോടെ ബാഴ്‌സലോണക്കാരന് ചാന്പ്യൻസ് ലീഗിൽ അത്‌ലറ്റികോ മാഡ്രിഡുമായുള്ള ക്വാർട്ടർ ഫൈനൽ നഷ്ടമാകും. ഏപ്രിൽ എട്ടിനാണ് ആദ്യപാദം. രണ്ടാംപാദത്തിലും കളിക്കാനാകില്ല.
ഫ്രാൻസിനെതിരായ മത്സരത്തിനിടെ പേശിവലിവ് അനുഭവപ്പെട്ട ഇരുപത്തൊന്പതുകാരൻ രണ്ടാംപകുതിയിൽ കളത്തിലെത്തിയില്ല. ചാന്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ബാഴ്‌സയ്‌ക്കായി ഇരട്ടഗോൾ നേടിയിരുന്നു. അതേസമയം, ജൂണിൽ നടക്കുന്ന ലോകകപ്പാകുമ്പോഴേക്കും തിരിച്ചുവരാനാകുമെന്നാണ് ബ്രസീൽ മാനേജ്‌മെന്റിന്റെ കണക്കുക്കൂട്ടൽ.










0 comments