Deshabhimani

print edition സ്പാനിഷ് ലീഗ് ഫുട്ബോൾ; ബാഴ്സയ്‌ക്കും റയലിനും ജയം

Gabriel Jesus
വെബ് ഡെസ്ക്

Published on Oct 12, 2026, 01:30 AM | 1 min read

മാഡ്രിഡ്‌: സ്‌പാനിഷ് ഫുട്ബോൾ ലീഗിൽ ബാഴ്സലോണയ്‌ക്ക്‌ തുടർച്ചയായ എട്ടാം ജയം. ഗെറ്റഫയെ മൂന്ന് ഗോളിന് തകർത്ത നിലവിലെ ജേതാക്കൾക്ക് ഒന്നാം സ്ഥാനത്ത് അഞ്ച് പോയിന്റ് ലീഡായി. വിയ്യാറയലിനെ ഒരു ഗോളിന് തോൽപ്പിച്ച റയൽ മാഡ്രിഡ്‌ മൂന്നാമതുണ്ട്. അത്‌ലറ്റികോ മാഡ്രിഡ്‌ ആണ് രണ്ടാമത്.


പരിക്ക് കാരണം റഫിന്യ ഇറങ്ങാതിരുന്നിട്ടും ബാഴ്സയുടെ മൂർച്ച കുറഞ്ഞില്ല. ആന്തണി ഗോഡൻ, ഗബ്രിയേൽ ജെസ്യുസ്, യൂലസ് കുണ്ടെ എന്നിവർ ഗോൾ നേടി. ബാഴ്സയിൽ ഗോഡന്റെ ആദ്യ ഗോളാണിത്.


യുവതാരം യാൻ ഡിയോമാണ്ടേയാണ് റയലിന്റെ വിജയഗോൾ നേടിയത്. ഐവറികോസ്റ്റ് താരം റയൽ കുപ്പായത്തിൽ നേടുന്ന ആദ്യ ഗോളാണിത്. അതേസമയം, സൂപ്പർ താരം വിനിഷ്യസ് ജൂനിയർ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് റയലിന് ക്ഷീണമായി. എതിർ താരം നതാൻ സാലിബയുടെ മുടി പിടിച്ചു വലിച്ചതിനാണ് കാർഡ്. ബ്രസീലുകാരൻ റയലിനായി ലക്ഷ്യം കണ്ട ശേഷമായിരുന്നു നാടകീയ സംഭവങ്ങൾ.


വാർ പരിശോധനനയിലാണ് ഗോൾ പിൻവലിച്ചത്. ഗോൾ അടിക്കാനുള്ള നീക്കത്തിടെ സാലിബയുടെ മുടിപിടിച്ചു വലിച്ചത് ഫൗൾ ആയി. ഗോളും നിഷേധിച്ചു. പിന്നാലെ കാർഡും വീശി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home