ad
Deshabhimani

എംബാപ്പെയും ബെല്ലിംങാമും വലകുലുക്കി; എൽ ക്ലാസിക്കോയിൽ ബാർസയെ തകർത്ത് റയൽ

embapee
വെബ് ഡെസ്ക്

Published on Oct 27, 2025, 12:35 PM | 1 min read

മാഡ്രിഡ്: സാന്തിയാഗോ ബെർണബ്യൂവിൽ സ്വന്തം കാണികൾക്കു മുന്നിൽ റയൽ ബാർസലോണയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തകർത്തു .സീസണിലെ ആദ്യ എൽക്ലാസിക്കോയാണിത്. ജയത്തോടെ റയൽ ലാലിഗയിൽ ഒന്നാംസ്ഥാനത്ത് തുടരുന്നു.


22-ാം മിനിറ്റിൽ എംബാപ്പെയാണ് റയലിനെ മുന്നിലെത്തിച്ചത്. എന്നാൽ 38-ാം മിനിറ്റിൽ മാർക്കസ് റാഷ്‌ഫോർഡിന്റെ പാസിൽനിന്ന് ഫെർമിൻ ലോപ്പസ് ബാഴ്സയ്ക്കായി ഗോൾ കണ്ടെത്തിയതോടെ സമനിലയിലായി. പിന്നീട് 43-ാം മിനിറ്റിൽ ജൂഡ് ബെല്ലിങാം റയലിനെ വീണ്ടും മുന്നിലെത്തിച്ചു.


ജയത്തോടെ റയലിന് 10 മത്സരങ്ങളിൽനിന്ന് 27 പോയിന്റായി. 22 പോയിന്റോടെ ബാഴ്‌സലോണ രണ്ടാം സ്ഥാനത്ത് തുടരുന്നു.രണ്ടാംപകുതിയിൽ റയലിന് അനുകൂലമായ പെനാൽറ്റി ലഭിച്ചെങ്കിലും എംബാപ്പെ എടുത്ത കിക്ക് ബാഴ്‌സ ഗോൾക്കീപ്പർ ഷെസ്‌നി തടഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home