print edition ബാഴ്‌സ സെമിയിൽ

മാഡ്രിഡ്
ബാഴ്‌സലോണ സ്‌പാനിഷ് കിങ്‌സ് കപ്പ് ഫുട്‌ബോൾ സെമിയിൽ. രണ്ടാം ഡിവിഷൻ ക്ലബ് അൽബാസെറ്റെയെ 2–1ന് തോൽപ്പിച്ചാണ് മുന്നേറ്റം. പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ച ടീമാണ് അൽബാസെറ്റെ. കഴിഞ്ഞ 17 കളിയിൽ 16–ാം ജയമാണ് ബാഴ്‌സയ്‌ക്ക്. തോറ്റത് സ്‌പാനിഷ് ലീഗിൽ റയൽ സോസിഡാഡിനോട് മാത്രം.
കിങ്‌സ് കപ്പിൽ നിലവിലെ ജേതാക്കളാണ് ബാഴ്‌സ. ക്വാർട്ടറിൽ അൽബാസെറ്റെയ്‌ക്കെതിരെ ലമീൻ യമാലും റൊണാൾഡ് അറൗഹോയും ലക്ഷ്യം കണ്ടു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്പായിരുന്നു യമാലിന്റെ ഗോൾ. ഫ്രെങ്കി ഡിയോങ് അവസരമൊരുക്കി. കഴിഞ്ഞ ആറ് മത്സരത്തിൽനിന്നുള്ള അഞ്ചാമത്തെ ഗോളാണ് യമാലിന്. ഇടവേള കഴിഞ്ഞുള്ള ആദ്യ ഘട്ടത്തിൽ മാർകസ് റാഷ്‌ഫഡിന്റെ കോർണറിൽ തലവച്ച് അറൗഹോ ബാഴ്‌സയുടെ ജയം പൂർത്തിയാക്കി. ഹാവി മൊറേനോ അൽബാസെറ്റെയ്‌ക്കായി ഒരെണ്ണം മടക്കി.










0 comments