Deshabhimani

print edition ഫൈനലിൽ ‘ഹാട്രിക്കടിച്ച്‌’ 
അത്‌ലറ്റികോ

Atletico Madrid World Cup Final Players

Photo Credit: X/Atleti

വെബ് ഡെസ്ക്

Published on Jul 18, 2026, 12:14 AM | 1 min read

ന്യൂയോർക്ക്‌: കലാശപ്പോരിന്‌ മുമ്പേ ഹാട്രിക്കടിച്ച്‌ സ്‌പാനിഷ്‌ ക്ലബ്‌ അത്‌ലറ്റികോ മാഡ്രിഡ്‌. തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ്‌ ഫുട്‌ബോൾ ഫൈനലിൽ കളിക്കുന്ന കൂടുതൽ താരങ്ങൾ അത്‌ലറ്റികോയിൽ നിന്നാണ്‌. ഇത്തവണ ഒമ്പത്‌ പേരാണുള്ളത്‌. അർജന്റീനയുടെ അഞ്ച്‌ കളിക്കാരും സ്‌പെയ്‌നിന്റെ നാല്‌ പേരും.


യുവാൻ മുസോ, ജൂലിയാനോ സിമിയോണി, നാഹുവൽ മോളീന, ജൂലിയൻ അൽവാരസ്‌, തിയാഗോ അൽമാഡ എന്നിവാണ്‌ അർജന്റീനയുടെ പ്രതിനിധികൾ. മാർകോസ്‌ ലൊറെന്റെ, മാർക്‌ പുബിൽ, അലെക്‌ ബയേന, അലെയാന്ദ്രോ ഗ്രിമാൾഡോ സ്‌പാനിഷ്‌ നിരയിലുണ്ട്‌. 2018ലും 2022ലും നാല്‌ വീതം അത്‌ലറ്റികോ താരങ്ങൾ ഫൈനലിനിറങ്ങി. ​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home