ad
Deshabhimani

ഏഷ്യൻ കപ്പ്‌ യോഗ്യത ഫുട്‌ബോൾ; ഇന്ത്യയ്ക്ക് മിന്നും ജയം

asian cup india

ഫോട്ടോ: സുനോജ് നൈനാൻ മാത്യു

വെബ് ഡെസ്ക്

Published on Mar 31, 2026, 09:53 PM | 1 min read

കൊച്ചി : കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന ഏഷ്യൻ കപ്പ്‌ യോഗ്യതാ ഫുട്‌ബോളിൽ ഇന്ത്യയ്ക്ക് വിജയം. ഹോങ്കോങ്ങിനെ 2–1നാണ് തോൽപ്പിച്ചത്. യോഗ്യതാ റൗണ്ടിലെ ഇന്ത്യയുടെ അവസാന മത്സരമായിരുന്നു ഇത്. റയാൻ വില്യംസും ആകാശ്‌ മിശ്രയുമാണ് ഇരുപകുതികളിലുമായി ഇന്ത്യയ്ക്കായി ​ഗോളടിച്ചത്. ഹോങ്കോങ്ങിനായി എവർട്ടൺ കമാഗ്രോ ​ഗോൾ നേടി.


മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ഇന്ത്യ ​ഗോൾ നേടി. റയാൻ വില്യംസാണ് ഹോങ്കോങ് വല കുലുക്കിയത്. പിന്നാലെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ആകാശ് മിശ്ര ലക്ഷ്യം കണ്ടു. 65–ാം മിനിറ്റിൽ എവർട്ടൺ കമാഗ്രോ ഹോങ്കോങ്ങിനായി ​ഗോൾ നേടിയെങ്കിലും അവസാനമിനിറ്റുകളിൽ ഹോങ്കോങ്ങിന്റെ ഗോൾശ്രമങ്ങൾ തടഞ്ഞതോടെ ഇന്ത്യ വിജയമുറപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home