Deshabhimani

print edition ഒറ്റഗോളിൽ 
അഴ്‌സണൽ

arsenal
വെബ് ഡെസ്ക്

Published on Oct 20, 2026, 12:00 AM | 1 min read

ലണ്ടൻ: പകരക്കാരൻ നോനി മദുയെകെയുടെ ഒറ്റ ഗോളിൽ അവസാനക്കാരായ നോട്ടിങ്‌ഹാം ഫോറസ്റ്റിനെതിരെ അഴ്‌സണലിന്‌ ജയം. 80–ാം മിനിറ്റിലാണ്‌ വിങ്ങറുടെ ഗോൾ. പട്ടികയിൽ 18–ാം സ്ഥാനത്തുള്ള നോട്ടിങ്‌ഹാമിനെതിരെ അഴ്‌സണൽ വിയർത്തു. പന്തിൽ ആധിപത്യമുണ്ടായിട്ടും മുന്നേറ്റനിര നിരാശപ്പെടുത്തി. ഒറ്റ ഷോട്ട്‌ മാത്രമാണ്‌ ലക്ഷ്യത്തിലേക്ക്‌ തൊടുത്തത്‌. അത്‌ ഗോളായി. മികച്ച ഗോളടിക്കാരനില്ലാത്തത്‌ നിഴലിച്ചു. ഏഴ്‌ മത്സരത്തിൽ 18 പോയിന്റുമായി രണ്ടാംസ്ഥാനത്താണ്‌ നിലവിലെ ചാമ്പ്യൻമാർ. മാഞ്ചസ്റ്റർ സിറ്റിയാണ്‌ (21) ഒന്നാമത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home