ad
Deshabhimani

print edition ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌: ടാൻസാനിയ കുതിച്ചു

TANZANIA FOOTBALL
വെബ് ഡെസ്ക്

Published on Jan 01, 2026, 12:00 AM | 1 min read

റബാത്ത്‌: ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ഫുട്‌ബോളിൽ ടാൻസാനിയയുടെ അവിസ്‌മരണീയ കുതിപ്പ്‌. ചരിത്രത്തിലാദ്യമായി പ്രീ ക്വാർട്ടറിൽ ഇടംപിടിച്ചു. 1980ൽ ടൂർണമെന്റിൽ അരങ്ങേറിയശേഷം ഇതാദ്യമായാണ്‌ ടീം നോക്ക‍ൗട്ട്‌ റ‍ൗണ്ടിലെത്തുന്നത്‌. മികച്ച മൂന്നാം സ്ഥാനക്കാരായാണ്‌ യോഗ്യത. ടുണീഷ്യയുമായി ഗ്രൂപ്പിലെ അവസാന കളിയിൽ 1–1ന്‌ പിരിഞ്ഞതാണ്‌ തുണച്ചത്‌. സി ഗ്രൂപ്പിൽ ഒന്നാമതായി നൈജീരിയയും (9) രണ്ടാമതായി ടുണീഷ്യയും (4) മൂന്നാമതായി ടാൻസാനിയയും (2) പ്രീ ക്വാർട്ടറിൽ കടന്നു. പ്രീ ക്വാർട്ടറിൽ ആതിഥേയരായ മൊറോക്കോയാണ്‌ ടാൻസാനിയയുടെ എതിരാളി. ടുണീഷ്യ മാലിയെയും ഇ‍ൗജിപത്‌ ബെനിനെയും അൾജീരിയ കോംഗോയെയും നേരിടും. ശനിയാഴ്‌ചയാണ്‌ അടുത്ത റ‍ൗണ്ട്‌ മത്സരങ്ങൾ തുടങ്ങുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home