ad
Deshabhimani

print edition ഐവറിക്ക് ജയം ; ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ പ്രീ ക്വാർട്ടർ ലൈനപ്പ്‌ ആയി

African Nations Cup

ഗാബോണിനെതിരെ ഐവറികോസ്റ്റിനായി ഗോളടിച്ച ഇവാൻ ഗസെൻഡ്‌ (വലത്ത്) സഹതാരങ്ങൾക്കൊപ്പം ആഹ്ലാദത്തിൽ

വെബ് ഡെസ്ക്

Published on Jan 02, 2026, 12:30 AM | 2 min read


റബാത്ത്‌

ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടർ ലൈനപ്പായി. നിലവിലെ ജേതാക്കളായ ഐവറി കോസ്‌റ്റ്‌ ഗ്രൂപ്പ്‌ ജേതാക്കളായി അവസാന പതിനാറിലേക്ക്‌ മുന്നേറി. കാമറൂണിനെ ഗോൾ വ്യത്യാസത്തിൽ മറികടന്നു. രണ്ടാംസ്ഥാനക്കാരായി കാമറൂണുമെത്തി. മൂന്നാംസ്ഥാനക്കാരായി മൊസാംബിക്കും പ്രീ ക്വാർട്ടറിലെത്തി. അൾജീരിയ, ബുർക്കിന -ഫാസോ, സുഡാൻ ടീമുകളും കടന്നു.


ഗ്രൂപ്പ്‌ എഫിലെ അവസാന കളിയിൽ ഗാബോണിനെ 3–2ന്‌ കീഴടക്കിയാണ്‌ ഐവറി മുന്നേറിയത്‌. രണ്ട്‌ ഗോളിന്‌ പിന്നിട്ടുനിന്നശേഷമായിരുന്നു തിരിച്ചുവരവ്‌. പരിക്കുസമയത്ത്‌ ബ‍ൗസമാന ടുറെ വിജയഗോൾ കുറിച്ചു. ആദ്യ രണ്ട്‌ കളി തോറ്റ ഗാബോണിന്‌ നിർണായകമായിരുന്നു ഇ‍ൗ കളി. ആദ്യ ഇരുപത്‌ മിനിറ്റിൽ രണ്ട്‌ ഗോളിന്‌ അവർ മുന്നിലെത്തുകയും ചെയ്‌തു. ഗുയലോർ കംഗയും ഡെനിസ്‌ ബുവാംഗയുമാണ്‌ ഗോൾ നേടിയത്‌. ആദ്യപകുതി അവസാനിക്കുന്നതിന്‌ തൊട്ടുമുന്പ്‌ ജീൻ ഫിലിപ്പ്‌ ക്രാസോ ഐവറിക്കായി ഒരെണ്ണം മടക്കി. കളിയുടെ അവസാന ഘട്ടത്തിൽ ഇവാൻ ഗസെൻഡ്‌ ചാന്പ്യൻമാരെ ഒപ്പമെത്തിച്ചു. ഒടുവിൽ ടുറെ ജയവുമൊരുക്കി.മൂന്ന്‌ കളിയുംതോറ്റാണ്‌ ഗാബോണിന്റെ മടക്കം. പ്രീ ക്വാർട്ടറിൽ ബുർക്കിന ഫാസോയെ ഐവറി നേരിടും.


മൊസാംബിക്കിനെതിെരെ നേടിയ 2–1ന്റെ ജയത്തോടെയാണ്‌ കാമറൂൺ കടന്നത്‌. ഒരുഗോളിന്‌ പിന്നിട്ടുനിന്ന ശേഷം തിരിച്ചടിച്ചു. ക്രിസ്‌റ്റ്യൻ കൊഫാനെയാണ്‌ വിജയഗോൾ നേടിയത്‌. ദക്ഷിണാഫ്രിക്കയാണ്‌ പ്രീ ക്വാർട്ടറിലെ എതിരാളി. മികച്ച മൂന്നാംസ്ഥാനക്കാരായി കടന്ന മൊസാംബിക്കിന്‌ പ്രീ ക്വാർട്ടറിൽ നൈജീരിയെ നേരിടണം.

ഗ്രൂപ്പ്‌ ഇയിൽ മൂന്ന്‌ കളിയും ജയിച്ച്‌ അൾജീരിയ കുതിച്ചു. നൈജീരിയ മാത്രമാണ്‌ ഗ്രൂപ്പുഘട്ടത്തിൽ മൂന്ന്‌ കളിയും ജയിച്ച മറ്റൊരു ടീം.


ഇക്വിറ്റോറിയൽ ഗിനിയെ 3–1നാണ്‌ അൾജീരിയ കീഴടക്കിയത്‌. ക്യാപ്‌റ്റൻ റിയാദ്‌ മഹ്‌റെസ്‌ ഇറങ്ങിയില്ല. മഹ്‌റെസിന്‌ പകരമെത്തിയ അനി ഹദ്‌ജ്‌ മ‍ൗസ രണ്ട്‌ ഗോളിന്‌ അവസരമൊരുക്കി. സിനദിൻ ബെലെയ്‌ദ്‌, ഫാറെസ്‌ ചയ്‌ബി, ഇബ്രാഹിം മാസ എന്നിവർ ഗോളടിച്ചു. ഗിനിക്കായി രണ്ടാംപകുതിയുടെ തുടക്കത്തിൽ എമിലിയോ എൻസ‍്യു ഒരെണ്ണം മടക്കി. സുഡാനെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ചാണ്‌ ബുർക്കിന പ്രീ ക്വാർട്ടറിൽ എത്തിയത്‌.

അൾജീരിയക്ക്‌ കോംഗോയാണ്‌ എതിരാളി. നാളെയാണ്‌ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക്‌ തുടക്കം. ആദ്യ കളിയിൽ സെനെഗൽ സുഡാനെ നേരിടും.


പ്രീ ക്വാർട്ടർ 
മത്സരങ്ങൾ

മാലി x ടുണീഷ്യ

സെനെഗൽ x സുഡാൻ

ഇ‍ൗജിപ്‌ത്‌ x ബെനിൻ

ഐവറി കോസ്‌റ്റ്‌ x ബുർക്കിന ഫാസോ

ദക്ഷിണാഫ്രിക്ക x കാമറൂൺ

മൊറോക്കോ x ടാൻസാനിയ

അൾജീരിയ x കോംഗോ

നൈജീരിയ x മൊസാംബിക്ക്‌




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home