ad
Deshabhimani

print edition ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ; ഇ‍ൗജിപ്‌ത്‌, നൈജീരിയ ക്വാർട്ടറിൽ

Asian Cup Football
വെബ് ഡെസ്ക്

Published on Jan 07, 2026, 01:00 AM | 1 min read


റബാത്ത്‌

ഇ‍ൗജിപ്‌തും നൈജീരിയയും ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ഫുട്‌ബോൾ ക്വാർട്ടറിൽ . ബെനിനെ അധികസമയത്ത്‌ കീഴടക്കിയാണ്‌ ഇ‍ൗജിപ്‌തിന്റെ മുന്നേറ്റം. അധികസമയത്ത്‌ രണ്ട്‌ ഗോളടിച്ച്‌ 3–1ന്റെ ജയം സ്വന്തമാക്കി. നൈജീരിയ നാല്‌ ഗോളിന്‌ മൊസാംബിക്കിനെ തകർത്തു.


മുൻ ജേതാക്കളായ ഇ‍ൗജിപ്‌തിനെ ബെനിൻ തുടക്കത്തിൽ അനങ്ങാൻ വിട്ടില്ല. രണ്ടാംപകുതിയിലാണ്‌ മുഹമ്മദ്‌ സലായ്‌ക്കും സംഘത്തിനും ബെനിൻ വലയിൽ പന്തെത്തിക്കാനായത്‌. മർവാൻ അട്ടിയയാണ്‌ ലക്ഷ്യം കണ്ടത്‌. നിശ്‌ചിത സമയം അവസാനിക്കാൻ ഏഴ്‌ മിനിറ്റ്‌ശേഷിക്കെ ബെനിൻ തിരിച്ചടിച്ചു. ജോദെൽ ദൊസാവുവാണ്‌ ഗോളടിച്ചത്‌.


അധികസമയത്ത്‌ യാസെർ ഇബ്രാഹിമിന്റെ ഗോളിൽ ഇ‍ൗജിപ്‌ത്‌ ലീഡ്‌ നേടി. അവസാന നിമിഷം സലാ ജയം പൂർത്തിയാക്കി. വിക്ടർ ഒസിമെന്റെ ഇരട്ടഗോളിലാണ്‌ നൈജീരിയ മൊസാംബിക്കിനെ തീർത്തത്‌. അദെമോല ലുക്‌മാൻ, അകോർ ആദംസ്‌ എന്നിവരും ലക്ഷ്യം കണ്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home