ad
Deshabhimani

ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ ; യോഗ്യത തേടി ഇന്ത്യൻ വനിതകൾ

Afc Women's Asian Cup

മലയാളി താരം 
പി മാളവിക 
പരിശീലനത്തിനിടയിൽ

avatar
Sports Desk

Published on Jul 05, 2025, 04:12 AM | 1 min read


ചിയാങ്‌ മായ്‌ (തായ്‌ലൻഡ്‌)

വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യത ലക്ഷ്യമിട്ട്‌ ഇന്ത്യ ഇന്ന്‌ തായ്‌ലൻഡിനോട്‌. ജയിക്കുന്നവർ അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടൂർണമെന്റിന്‌ ടിക്കറ്റെടുക്കും. മൂന്ന്‌ കളിയിൽ ഒമ്പത്‌ പോയിന്റാണ്‌ ഇരുടീമുകൾക്കും. ഗോളടിയിലും തുല്യം. 22 ഗോളാണ്‌ അടിച്ചുകൂട്ടിയത്‌. ഒന്നും വഴങ്ങിയില്ല. ഇന്ന്‌ ജയിക്കുന്നവർ മുന്നേറും. നിശ്ചിതസമയത്ത്‌ സമനിലയായാൽ ഷൂട്ടൗട്ടിൽ വിജയികളെ നിശ്ചയിക്കും. ചിയാങ്‌ മായ്‌ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ ആറിനാണ്‌ മത്സരം. Changsuek YouTube ചാനലിലും Thai Women's Football ഫേസ്‌ബുക്ക്‌ പേജിലും കാണാം.


ചരിത്രത്തിലാദ്യമായി യോഗ്യതാ റൗണ്ട്‌ ജയിച്ച്‌ ഏഷ്യൻ കപ്പിന്‌ പോകാനുള്ള ഒരുക്കത്തിലാണ്‌ ക്രിസ്‌പിൻ ഛേത്രി പരിശീലിപ്പിക്കുന്ന ഇന്ത്യ. മംഗോളിയ, തിമോർ ലെസ്‌റ്റെ, ഇറാഖ്‌ എന്നീ ടീമുകൾക്കെതിരെ ഗോൾവർഷിച്ചാണ്‌ ഇന്ത്യയുടെ വരവ്‌. മലയാളി വിങ്ങർ പി മാളവിക ടീമിലുണ്ട്‌. കണ്ണൂരുകാരി പി വി പ്രിയയാണ്‌ സഹപരിശീലക. റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ 24 പടി മുകളിലാണ്‌ തായ്‌ലൻഡ്‌. 46–-ാം സ്ഥാനത്താണവർ. ഇന്ത്യ 70.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home