print edition ഹക്കീമി ആഫ്രിക്കൻ താരം

റബാത്
അഷ്‌റഫ് ഹക്കീമി ആഫ്രിക്കയിലെ ഇൗ വർഷത്തെ മികച്ച ഫുട്‌ബോൾ താരം. ഇൗജിപ്‌ത് സൂപ്പർ താരം മുഹമ്മദ് സലായെയും നൈജീരിയൻ മുന്നേറ്റക്കാരൻ വിക്ടർ ഒസിമെനെയും പിന്നിലാക്കിയാണ് മൊറോക്കൻ പ്രതിരോധക്കാരൻ മികച്ച താരമായത്.
ചാമ്പ്യൻസ് ലീഗ് ജേതാക്കളും ഫ്രഞ്ച് ഫുട്‌ബോൾ ലീഗ് വന്പൻമാരുമായ പിഎസ്‌ജിക്ക് വേണ്ടി തകർപ്പൻ പ്രകടനമായിരുന്നു ഹക്കീമി പുറത്തെടുത്തത്. 1973നുശേഷം ആദ്യമായാണ് ഒരു പ്രതിരോധക്കാരൻ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. വനിതകളിൽ മൊറോക്കോയുടെ തന്നെ ഗിസ്‌ലെയ്‌ൻ ചെബ്ബാക്കാണ് മികച്ച താരം. കേപ് വെർദെയെ ലോകകപ്പിനെത്തിച്ച ബുബിസ്‌റ്റയാണ് മികച്ച പരിശീലകൻ.










0 comments